ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ ഭീകരവാദത്തിനെതിരെ ശക്തമായ നീക്കവുമായി ഇന്ത്യ. ഗുര്‍പട്‌വന്ത് സിങ് പന്നുവിന്റെ ആസ്തികള്‍ കണ്ടുകെട്ടിയതിന് പിന്നാലെ വിവിധ ഖാലിസ്ഥാന്‍ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടക്കുകയാണ്. ആറ് സംസ്ഥാനങ്ങളിലെ 51 സ്ഥലങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ലോറന്‍സ്, ബാംബിഹ, അര്‍ഷ് ദല്ല എന്നീ സംഘങ്ങളുടെ കൂട്ടാളികളുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ്.
റെയ്ഡിന് പിന്നാലെ ഖാലിസ്ഥാനുമായി ബന്ധമുള്ളവരുടെ പേര് വിവരങ്ങളും എന്‍ഐഎ പുറത്തുവിട്ടിരുന്നു. ഭീകരരുടെ സ്വത്ത് വിവരങ്ങവളെക്കുറിച്ച് സര്‍ക്കാരിന് വിവരം നല്‍കണമെന്ന് പൊതുജനങ്ങളോട് എന്‍ഐഎ ആവശ്യപ്പെട്ടു. സ്വന്തം പേരിലോ അവരുടെ കൂട്ടാളികള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ പേരിലുള്ള ആസ്തികളും ബിസിനസുകള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവെക്കാനും എന്‍ഐഎ അഭ്യര്‍ത്ഥിച്ചു. ഭീകരരുടെ ബിസിനസ് പങ്കാളികള്‍, തൊഴിലാളികള്‍, ജീവനക്കാര്‍ എന്നിവരുടെ വിശദാംശങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ലോറന്‍സ് ബിഷ്ണോയ്, ജസ്ദീപ് സിങ്, സന്ദീപ്, വീരേന്ദര്‍ പ്രതാപ്, ജോഗീന്ദര്‍ സിങഗ് എന്നിവരുടെ ചിത്രങ്ങളും എന്‍ഐഎ പ്രസിദ്ധീകരിച്ചു. ഈ ഗുണ്ടാ സംഘങ്ങളില്‍ പലരും കാനഡയിലാണ് ഉള്ളതെന്നും പോസ്റ്ററില്‍ പറയുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്ന വകുപ്പ് പ്രകാരം ചണ്ഡീഗഡിലും അമൃത്സറിലും ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പട്‌വന്ത് സിങ് പന്നൂന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ എന്‍ഐഎ കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.