ഡ്രൈവറില്ലാ ടാക്സികൾ ഇനി ദുബായിലും; വാഹനങ്ങൾ നിർമിച്ചിട്ടുള്ളത് സുരക്ഷ, സുഖകരമായ യാത്ര എന്നിവയ്ക്ക് പ്രാധാന്യം നൽകി

ഡ്രൈവറില്ലാ ടാക്സികൾ ഇനി ദുബായിലും; വാഹനങ്ങൾ നിർമിച്ചിട്ടുള്ളത് സുരക്ഷ, സുഖകരമായ യാത്ര എന്നിവയ്ക്ക് പ്രാധാന്യം നൽകി

ദുബായ്: എമിറേറ്റിലെ നിരത്തുകളിൽ ഡ്രൈവറില്ലാ ടാക്‌സികൾ യാഥാർഥ്യമാകുന്നു. അടുത്ത മാസമാദ്യം സ്വയം നിയന്ത്രിത ഓട്ടോമാറ്റിക് ടാക്‌സി കാറുകൾ പരീക്ഷണയോട്ടം ആരംഭിക്കും. ഡിസംബർ അവസാനത്തോടെ യാത്രക്കാർക്ക് ഡ്രൈവറില്ലാ കാറുകളിൽ സഞ്ചരിക്കാനാകുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു.

ദുബായിൽ നടക്കുന്ന വേൾഡ് ചാലഞ്ച് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ട് കോൺഗ്രസിനോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ഖാലിദ് അൽ അവാദി. ജുമൈര മേഖലയിലാണ് ആദ്യഘട്ടത്തിൽ ഡ്രൈവറില്ലാ ടാക്‌സി കാറുകൾ സർവീസ് നടത്തുക. ജുമൈര ഒന്നിൽ ഇത്തിഹാദ് മ്യൂസിയം മുതൽ ദുബായ് വാട്ടർകനാൽ വരെയാകും സർവീസ്.

തുടക്കത്തിൽ എട്ടുകിലോമീറ്റർ ദൂരത്തിലാകും സർവീസ് ഉണ്ടാകുക. അഞ്ചുകാറുകൾ സർവീസ് നടത്തുമെന്നും ഖാലിദ് അൽ അവാദി വ്യക്തമാക്കി. 2024 പകുതി മുതൽ കൂടുതൽ ഡ്രൈവറില്ലാകാറുകൾ നിരത്തിലിറക്കും. സുരക്ഷ, സുഖകരമായ യാത്ര എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് വാഹനങ്ങൾ രൂപകൽപ്പനചെയ്തിട്ടുള്ളത്. തുടക്കത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാകും യാത്ര ചെയ്യാൻ അവസരം. ഇതിനായി ആർ.ടി.എ. പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.