മണിക്കൂറിൽ 300 കിലോമീറ്റർ വേഗത; ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം; ദുബായിൽ പറക്കും ടാക്സികൾ 2026-ഓടെ സജീവമാകും

മണിക്കൂറിൽ 300 കിലോമീറ്റർ വേഗത; ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം; ദുബായിൽ പറക്കും ടാക്സികൾ 2026-ഓടെ സജീവമാകും

ദുബായ്: ദുബായിൽ പറക്കും ടാക്സികൾ 2026 ഓടെ സജീവമാകും. സ്വയം നിയന്ത്രിയ ​ഗതാ​ഗതവുമായി ബന്ധപ്പെട്ട് ദുബായിൽ നടക്കുന്ന മൂന്നാത് ലോക സമ്മേളനത്തിൽ ലണ്ടൻ ആസ്ഥാനമായുള്ള എയർടാക്സി നിർമ്മാണ കമ്പനി ഉടമകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. പറക്കും ടാക്സികൾ സജീവമാകുന്നതോടെ ഇതിനു വേണ്ടി വികസിപ്പിച്ച വെർട്ടിപോർട്ടുകളുടെ ശൃംഖലയുള്ള ലോകത്തിലെ ആദ്യത്തെ ന​ഗരമായി ദുബായ് മാറും.

ഡ്രോണുകളുടെ ലാൻഡിംഗിനും ടേക്ക്ഓഫിനും അഡ്വാൻസ്ഡ് എയർ മൊബിലിറ്റി ഗതാഗതത്തിനുമായി രൂപകൽപന ചെയ്ത സാങ്കേതിക വിദ്യയാണ് വെർടിപോർട്ടുകൾ. ഒരു വെർട്ടിപോർട്ടിന് ഒന്നിലധികം ഡ്രോണുകളെ ഉൾക്കൊള്ളാൻ കഴിയും. ഈ വർഷം ഫെബ്രുവരിയിൽ ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിലാണ് പുത്തൻ സാങ്കേതിക വിദ്യക്ക് അംഗീകാരം നൽകിയത്.

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന് സമീപമായിരിക്കും ഫ്ലൈയിംഗ് ടാക്‌സിയുടെ പ്രധാന സ്റ്റേഷൻ. പാം ജുമൈറ, ദുബായ് ഡൗൺടൗൺ, ദുബായ് മറീന എന്നിവിടങ്ങളിലെ വെർട്ടിപോർട്ട് സ്റ്റേഷനുകളിലേക്കും തിരിച്ചും പ്രാരംഭ ഘട്ടത്തിൽ ടാക്സികൾ സർവ്വീസ് നടത്തും.

എയർ ടാക്സികൾക്ക് മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയുണ്ടാകുമെന്നും പരമാവധി റേഞ്ച് 241 കിലോമീറ്ററാണെന്നും അധികൃതർ അറിയിച്ചു. ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം. കരഗതാഗതവുമായി താരതമ്യപ്പെടുത്തുമ്പോൾ സമയം ലാഭിക്കുന്നതിനൊപ്പം പറക്കും ടാക്സികൾ നിരവധി നേട്ടങ്ങൾ ഉണ്ടാക്കുമെന്നും എയർടാക്സി നിർമ്മാതാക്കൾ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.