ന്യൂഡല്‍ഹി: കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് നിയമങ്ങള്‍ ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ടെലിവിഷന്‍ പ്രക്ഷേപണത്തിനപ്പുറം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മള്‍ട്ടി-സിസ്റ്റം ഓപ്പറേറ്റര്‍ രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള പുതിയ നടപടി ക്രമം അവതരിപ്പിച്ചു.
പുതിയ ഭേദഗതി പ്രകാരം എംഎസ്ഒകള്‍ പുതിയ രജിസ്ട്രേഷനും പുതുക്കലിനുമായി എംഐബിയുടെ ബ്രോഡ്കാസ്റ്റ് സേവാ പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പത്ത് വര്‍ഷ കാലവധിയാണ് എംഎസ്ഒ രജിസ്ട്രേഷനുകള്‍ക്കുള്ളത്. 1000 രൂപയാണ് ഇതിനുള്ള പ്രോസസ്സിങ് ഫീസ്. രജിസ്ട്രേഷന്‍ കാലാവധി അവസാനിക്കുന്നതിന് കുറഞ്ഞത് രണ്ട് മാസം മുന്‍പായി പുതുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് തടസമില്ലാതെ സേവനങ്ങള്‍ തുടരുന്നതിനും എളുപ്പത്തില്‍ വ്യാപാരം നടത്താനുമുള്ള സര്‍ക്കാരിന്റെ പ്രതിബന്ധതയ്ക്ക് അനുസൃതമായാണ് നിയമത്തില്‍ ഭേദഗതി വരുത്തിയതെന്ന് ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം വ്യക്തമാക്കി.
1994-ലെ നിയമ പ്രകാരം പുതിയ എംഎസ്ഒ രജിസ്ര്ടേഷനുകള്‍ മാത്രമാണ് അനുവദിച്ചിരുന്നത്. ഓണ്‍ലൈനായി ഇവ അംഗീകരിച്ചിരുന്നില്ല.
കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും [email protected] എന്ന ഇ-മെയിലില്‍ ബന്ധപ്പെടാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.