ബൈക്ക് അടിച്ചു തകര്‍ത്തു; ആലുവയില്‍ അനുജന്‍ ജ്യേഷ്ഠനെ വെടിവച്ചു കൊന്നു

ബൈക്ക് അടിച്ചു തകര്‍ത്തു; ആലുവയില്‍ അനുജന്‍ ജ്യേഷ്ഠനെ വെടിവച്ചു കൊന്നു

കൊച്ചി: അനുജന്‍ ജ്യേഷ്ഠനെ വെടിവച്ച് കൊന്നു. ആലുവ എടയപ്പുറം തൈപ്പറമ്പില്‍ പോള്‍സണ്‍ (48) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ തോമസിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബൈക്ക് അടിച്ചു തകര്‍ത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അരുംകൊലയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക വിവിരം. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം.

തോമസ് വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് ഇന്നലെ രാവിലെ പോള്‍സണ്‍ അടിച്ചു തകര്‍ത്തിരുന്നു. പിന്നാലെ തോമസ് പൊലീസില്‍ പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഇതിനിടയില്‍ തോമസ് സഹോദരനെ എയര്‍ഗണ്‍ കൊണ്ട് വെടിവയ്ക്കുകയായിരുന്നു.

ഹൈക്കോടതി സെക്ഷന്‍ ഓഫീസറാണ് തോമസ്. ഇയാള്‍ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. പിതാവ് ജോസഫും മക്കളും മാത്രമാണ് വീട്ടില്‍ താമസം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.