'അച്ചാ അമ്മേ ന്യാന്‍ പോകുന്നു...'; കത്തെഴുതി വീടു വിട്ടുപോയ വിദ്യാര്‍ത്ഥിയെ കണ്ടെത്തി

'അച്ചാ അമ്മേ ന്യാന്‍ പോകുന്നു...'; കത്തെഴുതി വീടു വിട്ടുപോയ വിദ്യാര്‍ത്ഥിയെ കണ്ടെത്തി

തിരുവനന്തപുരം: കത്തെഴുതിവച്ച ശേഷം വീട് വിട്ടുപോയ കുട്ടിയെ കണ്ടെത്തി. കാട്ടാക്കട ആനകോട് അനില്‍കുമാറിന്റെ മകന്‍ ഗോവിന്ദന്‍ (13 )നെയാണ് കണ്ടെത്തിയത്. കെഎസ്ആര്‍ടിസി ബസിലാണ് കുട്ടിയെ കണ്ടെത്തിയത്. നെയ്യാര്‍ ഡാമില്‍ പോയി മടങ്ങി വരുകയായിരുന്നു ഗോവിന്ദന്‍. കുട്ടിയെ കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് ഗോവിന്ദനെ കാണാതായത്. പട്ടകുളം പ്രദേശത്തെ സിസിടിവിയില്‍ കുട്ടി കുടയും ചൂടി നടന്നു പോകുന്ന ദൃശ്യങ്ങള്‍ കിട്ടിയിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബസില്‍ ഗോവിന്ദന്റെ മുഖ സാദൃശ്യം തോന്നിക്കുന്ന കുട്ടിയെ കണ്ടെന്ന് ഒരാള്‍ വിളിച്ചു പറയുകയായിരുന്നു. കാണാതായ ഗോവിനന്ദനാണെന്ന സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഗോവിന്ദനെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.

കള്ളിക്കാട് ചിന്തലയ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഗോവിന്ദന്‍. 'അച്ചാ അമ്മേ ന്യാന്‍ പോകുന്നു. എന്റെ കളര്‍ പെന്‍സിലുകള്‍ എട്ട് എയില്‍ പഠിക്കുന്ന സുഹൃത്ത് ആദിത്യന് കൊടുക്കണം എന്ന് സൊന്തം ഗോവിന്ദന്‍'. എന്ന് കത്തെഴുതിവച്ച ശേഷമായിരുന്നു കുട്ടി വീടുവിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.