കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു ജില്ലാ ആശുപത്രി അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്. ആ ചരിത്രനേട്ടം സംസ്ഥാന ആരോഗ്യ വകുപ്പ് കൈവരിച്ചിരിക്കുകയാണ്.
വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനുള്ള രജിസ്ട്രേഷനും സര്‍ട്ടിഫിക്കേഷനും ലഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ അരക്കോടി രൂപയോളം ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങളൊരുക്കിയാണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കിയത്.
വെന്റിലേറ്റര്‍, അള്‍ട്രാസൗണ്ട് മെഷീന്‍, ഡയലിസിസിസ് മെഷീന്‍, ഡെഫിബ്റില്ലേറ്റര്‍, അനസ്തേഷ്യ മെഷീന്‍, വീഡിയോ ലാറിംഗോസ്‌കോപ്പ്, 3ഡി ലാപ്രോസ്‌കോപ്പ്, ഒ.ടി. ടേബിള്‍, ക്യാമറ ഹെഡ്, സ്പോട്ട് ലൈറ്റ്, ഹാര്‍മോണിക് മെഷീന്‍, കോട്ടറി മെഷീന്‍, ഐസിയു കോട്ട് മോഡല്‍ സി തുടങ്ങിയ അത്യാധുനിക സജ്ജീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
ഒക്ടോബര്‍ മാസം ആദ്യവാരത്തില്‍ ആദ്യ ശസ്ത്രക്രിയ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.