വയനാട് : ഒക്ടോബർ മാസത്തിലെ ജപമാല മാസ ആചാണത്തിന്റെ ഭാഗമായി മാനന്തവാടി രൂപതയിലെ ജൂഡ്‌സ് മൗണ്ട് ഇടവകയിലെ എല്ലാ ഭവനങ്ങളിലൂടെയും പരിശുദ്ധ അമ്മയുടെ തിരുസ്വരൂപ പ്രയാണം ഭക്തിപൂർവ്വം സംഘടിപ്പിക്കുന്നു. ഒക്ടോബർ ഒന്നിന് ഇടവക ദേവാലയത്തിൽ നിന്നും ആരംഭിക്കുന്ന തിരുസ്വരൂപ പ്രയാണം, ആറു വാർഡുകളിലും ഒരേ സമയം അതിൽ ഉൾപ്പെടുന്ന എല്ലാ ഭവനങ്ങളിലൂടെയും കടന്ന് ചെല്ലുകയും ഒക്ടോബർ മുപ്പത്തിയൊന്നാം തിയതി ഇടവകയിൽ സമാപിക്കുകയും ചെയ്യുന്ന രീതിയിലാണ് തിരുസ്വരൂപ പ്രയാണം ഒരുക്കിയിരിക്കുന്നത്.
ഓരോ വാർഡുകളിലൂടെയും കടന്ന് പോകുന്ന തിരുസ്വരൂപ പ്രയാണത്തിന് പാരീഷ് കൗൺസിൽ അംഗങ്ങൾ, മതാധ്യാപകർ, സന്യസ്ഥർ, സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും. ഒരു ഭവനത്തിൽ നിന്നും കുടുംബാംഗങ്ങൾ ഒന്നിച്ചു വൈകുന്നേരം ഏഴു മണിക്ക് തിരുസ്വരൂപവുമായി അടുത്ത ഭവനത്തിലെത്തുകയും അവരോടൊത്ത് ജപമാലയിലും അത്താഴത്തിലും പങ്കു ചേരുകയും ചെയ്യും. പ്രയാണത്തിനായുള്ള പരി. അമ്മയുടെ തിരുസ്വരൂപങ്ങൾ ഒക്ടോബർ ഒന്നിന് വെഞ്ചിരിച്ചു വൈകുന്നേരം കുടുംബകൂട്ടായ്മ ഭാരവാഹികൾ ആദ്യത്തെ ഭവനത്തിൽ എത്തിച്ചു നൽകും. ഒക്ടോബർ ഒന്ന് മുതൽ മുപ്പത്തിയൊന്ന് വരെ ഇടവകയിൽ പ്രത്യേക ജപമാല യജ്ഞം നടത്തപ്പെടും, ഇടവക വികാരി ഫാ. മനോജ് കാക്കോനാൽ ആത്മീയ നേതൃത്വം നൽകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26