ബബ്ബര്‍ ഖല്‍സയ്ക്കും സിഖ് യൂത്ത് ഫെഡറേഷനും കാനഡയില്‍ നിരോധനം; നടപടി ഇന്ത്യയുടെ ആവശ്യം പരിഗണിച്ച്

ബബ്ബര്‍ ഖല്‍സയ്ക്കും സിഖ് യൂത്ത് ഫെഡറേഷനും കാനഡയില്‍ നിരോധനം; നടപടി ഇന്ത്യയുടെ ആവശ്യം പരിഗണിച്ച്

ടൊറന്റോ: ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, സിഖ് യൂത്ത് ഫെഡറേഷന്‍ എന്നീ രണ്ട് പ്രമുഖ ഖാലിസ്ഥാന്‍ തീവ്രവാദ സംഘടനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കാനഡ. അഞ്ച് സംഘടനകളെ നിരോധിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.

വിലക്ക് ഏര്‍പ്പെടുത്തേണ്ട സംഘടനകളുടെ പട്ടികയും കൈമാറിയിരുന്നു. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു.

നിജ്ജാര്‍ കൊലപാതകത്തിലെ അതൃപ്തി ഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരിട്ടറിയിച്ച ട്രൂഡോ, പിന്നീട് കനേഡിയന്‍ പാര്‍ലമെന്റിലാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് പരസ്യമായി പറഞ്ഞത്.

എന്നാല്‍ സ്വന്തം മണ്ണില്‍ കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഉന്നയിച്ച് കൊണ്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കടുത്ത നിലപാട് സ്വീകരിച്ചു. ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര കാര്യാലയങ്ങളില്‍ പോകാന്‍ ഭയമാണ്. അവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കാരണം അതാണെന്നും ജയശങ്കര്‍ പറഞ്ഞു.

നിജ്ജാര്‍ കൊലപാതകത്തില്‍ ഇന്ത്യയെ നിരന്തരം കുറ്റപ്പെടുത്തുന്ന കാനഡക്കെതിരെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ഗുരുതര ആക്ഷേപമാണ് വാഷിങ്ടണില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ജയശങ്കര്‍ ഉന്നയിച്ചത്.

അക്രമം, തീവ്രവാദം, മനുഷ്യക്കടത്ത് തുടങ്ങിയ എല്ലാ കുറ്റകൃത്യങ്ങളും ഇടകലര്‍ന്ന രാജ്യമാണ് കാനഡയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കാനഡ രണ്ട് ഖലിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.