ന്യൂഡല്‍ഹി: എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരുന്ന ഐ.എസ് ഭീകരന്‍ ഷാഫി ഉസാമ അറസ്റ്റില്‍. ദേശീയ അന്വേഷണ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നയാളാണ് ഷാഫി ഉസാമ. ഭീകരവിരുദ്ധ ഏജന്‍സിയുടെ പരിശോധനയ്ക്കിടെയാണ് ഡല്‍ഹിയിലെ ഒളിയിടത്തില്‍ നിന്ന് പിടിയിലായത്.
നേരത്തെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
റിസ്വാന്‍ അബ്ദുല്‍ ഹാജി അലി, അബ്ദുല്ല ഫായിസ് ഷെയ്ക്, തല്‍ഹ ലിയാകത് ഖാന്‍ എന്നിവരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കും മൂന്ന് ലക്ഷം പ്രഖ്യാപിച്ചിരുന്നു. പുണെ കേന്ദ്രമായ യൂണിറ്റിലായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്നതിന് സംഘം പദ്ധതിയിട്ടിരുന്നുവെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. രാജ്യത്തെ പല സ്ഥലങ്ങളിലും സ്‌ഫോടനം നടത്താനും സംഘം പദ്ധതിയിട്ടുവെന്നും എന്‍ഐഎ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.