• Sun Mar 30 2025

അപൂര്‍വ ജീവജാലങ്ങളുടെ പ്രദര്‍ശനവുമായി ജിദ്ദയില്‍ പുതിയ ഇന്‍ഡോര്‍ മൃഗശാല തുറന്നു

അപൂര്‍വ ജീവജാലങ്ങളുടെ പ്രദര്‍ശനവുമായി ജിദ്ദയില്‍ പുതിയ ഇന്‍ഡോര്‍ മൃഗശാല തുറന്നു

ജിദ്ദ: സൗദിയിലെ ജിദ്ദയില്‍ വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കി പുതിയ ഇന്‍ഡോര്‍ മൃഗശാല തുറന്നു. ജിദ്ദ ഇവന്റ്‌സ് കലണ്ടറിന്റെ ഭാഗമായി ഹ്രസ്വകാലത്തേക്കാണ് മൃഗശാല തുറന്നത്. സൗദി ഇവന്റ്സ് ഗ്രൂപ്പാണ് സംഘാടകര്‍. അപൂര്‍വ ഇനത്തിലുള്ള ജീവജാലങ്ങളെ വനത്തിന്റെ പ്രതീതി ഉളവാക്കുന്ന അടച്ചിട്ട ശീതീകരിച്ച ഉദ്യാനത്തിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.

നവംബര്‍ 16 വരെ 45 ദിവസത്തേക്കാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 50 റിയാലും കുട്ടികള്‍ക്ക് 25 റിയാലും ആണ് ഇവിടേക്കുള്ള ടിക്കറ്റ് നിരക്ക്. രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. വൈകിട്ട് നാലു മുതല്‍ രാത്രി 11 വരെയാണ് പ്രവേശനം. വിവിധ വിനോദപരിപാടികളും ഒരുക്കിയിട്ടുണ്ട്. ജിദ്ദയിലെ അല്‍ മുഹമ്മദിയ്യ ഡിസ്ട്രിക്ടിലാണ് ഇന്‍ഡോര്‍ മൃഗശാല സജ്ജീകരിച്ചിരിക്കുന്നത്.

അപൂര്‍വ ജീവികള്‍, പക്ഷികള്‍, ഉരഗങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍ എന്നിവയെ അടച്ചിട്ട എയര്‍കണ്ടീഷന്‍ ചെയ്ത വന ഉദ്യാനത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.