മുതലപ്പൊഴിയില്‍ വീണ്ടും അപകടം; മത്സ്യത്തൊഴിലാളി മരിച്ചു

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം അപകടത്തില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ച് സ്വദേശി നൗഫലാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. നൗഫല്‍ അടക്കമുള്ളവര്‍ മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയതായിരുന്നു.

ശക്തമായ തിരയില്‍പ്പെട്ട് വള്ളം ഉയര്‍ന്നുപൊങ്ങുകയും ഈ സമയം നൗഫലിന്റെ തല വള്ളത്തില്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍ പെടുന്ന സംഭവം തുടര്‍ക്കഥയാകുകയാണ്. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശവുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിരുന്നു. ജാഗ്രത മുന്നറിയിപ്പുകള്‍ ഉള്ള ദിവസങ്ങളില്‍ മുതലപ്പൊഴിയിലൂടെയുള്ള കടലില്‍ പോക്ക് പൂര്‍ണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പുലിമുട്ടിലെ നിര്‍മ്മാണത്തിലെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. അശാസ്ത്രീയ രീതിയിലുള്ള നിര്‍മ്മാണമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് കാണിച്ചാണ് മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.