ഹോം ഡെലിവെറിക്കായി പോകുന്നതിനിടെ വാഹനാപകടം: സൗദിയില്‍ മലയാളി യുവാവ് മരിച്ചു

ഹോം ഡെലിവെറിക്കായി പോകുന്നതിനിടെ വാഹനാപകടം: സൗദിയില്‍ മലയാളി യുവാവ് മരിച്ചു

ഹായില്‍: സൗദിയിലെ ഹായില്‍ പ്രവിശ്യയിലെ ഹുലൈഫയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി ജംഷീര്‍ സിദ്ദിഖ് (30) ആണ് മരിച്ചത്.

ആറാദിയയില്‍ ബൂഫിയ ജീവനക്കാരന്‍ ആയിരുന്ന ജംഷീര്‍ ഹോം ഡെലിവെറിക്കായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സൗദി സ്വദേശി ഓടിച്ചിരുന്ന വാഹനവുമായി ജംഷീര്‍ ഓടിച്ചിരുന്ന വാന്‍ കൂട്ടിയിടിച്ചാണ് അപകടം. അപകടസ്ഥലത്തു വച്ചു തന്നെ ജംഷീര്‍ മരിച്ചു.

മൃതദേഹം അല്‍ ഹൈത്ത് ആശുപത്രി മോര്‍ച്ചറിയില്‍. കബറടക്കം ഹായില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കളും സ്‌പോണ്‍സറും അറിയിച്ചു. മാതാവ്: ജമീല. ഭാര്യ: തസ്ലിം ബാനു. മൂന്ന് സഹോദരങ്ങളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.