ഭരണ ഘടനയിൽ ഉൾപ്പെടുത്തി ​ഗർഭച്ഛിദ്രം മൗലിക അവകാശമാക്കാൻ ഒരുങ്ങി ഫ്രഞ്ച് പ്രസിഡന്റ്‌; ജീവനെ തൊട്ടുകളിക്കരുതെന്ന് ഫ്രാൻസിസ് പാപ്പ

ഭരണ ഘടനയിൽ ഉൾപ്പെടുത്തി ​ഗർഭച്ഛിദ്രം മൗലിക അവകാശമാക്കാൻ ഒരുങ്ങി ഫ്രഞ്ച് പ്രസിഡന്റ്‌; ജീവനെ തൊട്ടുകളിക്കരുതെന്ന് ഫ്രാൻസിസ് പാപ്പ

പാരിസ്: ഗർഭച്ഛിദ്രം മൗലിക അവകാശമാക്കി ഭരണ ഘടനയിൽ ഉൾപ്പെടുത്താനുള്ള ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണിന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. ഫ്രഞ്ച് ഭരണഘടനയുടെ 65-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ രാജ്യത്തെ മാഗ്നാകാർട്ടയിൽ ഗർഭച്ഛിദ്രം എത്രയും വേഗം ഉൾപ്പെടുത്തണമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

1975ലാണ് ഫ്രാൻസിൽ ഗർഭച്ഛിദ്രം കുറ്റകരമല്ലാതാക്കിയത്. 2022 ൽ ഗർഭാവസ്ഥയുടെ 14 ആഴ്ച വരെയുള്ള അബോർഷൻ കുറ്റകരമല്ലെന്ന നിയമം കൊണ്ടു വന്നിരുന്നു. മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലും ഗർഭച്ഛിദ്രത്തിന് അനുകൂലമായ നിലപാട് പ്രസിഡന്റ് സ്വീകരിച്ചിരുന്നു. 2022 നവംബറിൽ ദേശീയ അസംബ്ലി ഗർഭച്ഛിദ്രം അവകാശമായി ഉൾപ്പെടുത്തി അംഗീകരിച്ചിരുന്നു.

ജീവിക്കാനുള്ള അവകാശത്തിന് വിരുദ്ധമായ ആചാരത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സെപ്റ്റംബർ 23 ന് മാഴ്സെയിൽ നിന്ന് റോമിലേക്കുള്ള യാത്രാമധ്യേ മാർപാപ്പ പറഞ്ഞിരുന്നു. നിങ്ങൾ ജീവൻ വച്ച് കളിക്കരുത്. ആരംഭത്തിലോ അതിന്റെ അവസാനത്തിലോ ജീവൻ വച്ച് കളിക്കരുത്. അമ്മയുടെ ഗർഭപാത്രത്തിൽ കുഞ്ഞിനെ വളരാൻ അനുവദിക്കരുതെന്നാണോ നിയമം പറയുന്നത്.

ജീവനെ ഇല്ലാതാക്കുക എന്നത് വിശ്വാസവുമായി മാത്രം ബന്ധപ്പെട്ടതാണെന്ന് ഞാൻ പറയുന്നില്ല, മറിച്ച് ഇത് ഒരു മാനുഷികമായ കാര്യമാണ്. മരുന്നുകൾ ഉപയോഗിച്ച് വേദന നിയന്ത്രിക്കാൻ ആളുകളെ സഹായിക്കുന്നതിൽ ശാസ്ത്രം വലിയ പുരോഗതി കൈവരിച്ചു. അതിനാൽ നിങ്ങൾ ജീവൻ വച്ച് കളിക്കരുതെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു.









വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.