ഇന്ധന വില വീണ്ടും കൂടി; പെട്രോള്‍ വില 86 ലേക്ക്

 ഇന്ധന വില വീണ്ടും കൂടി;  പെട്രോള്‍ വില 86 ലേക്ക്

കൊച്ചി: ഒരു മാസത്തെ ഇയവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 26 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 85 രൂപ 98 പൈസയായി ഉയര്‍ന്നു. ഡീസല്‍ വാങ്ങാന്‍ 79 രൂപ 92 പൈസ നല്‍കണം. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 84 രൂപ 12 പൈസ നല്‍കണം. 78 രൂപ 15 പൈസയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 83 രൂപ 97 പൈസയാണ്. 74 രൂപ 12 പൈസ വേണം ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നതാണ് വില വര്‍ദ്ധനവിന് കാരണമെന്നാണ് പെട്രോളിയം കമ്പനികള്‍ പറയുന്നത്. നിലവില്‍ ബാരലിന് 54 ഡോളര്‍ എന്ന നിരക്കിലാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വ്യാപാരം നടക്കുന്നത്. 2018 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഇന്ധനവില.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.