കൊച്ചി: വാഗമണ്‍ റിസോര്‍ട്ടിലെ ലഹരി നിശാപാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി ബ്രിസ്റ്റി ബിശ്വാസ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. തന്റെ കയ്യില്‍ നിന്ന് 6.45 ഗ്രാം കഞ്ചാവു പിടികൂടിയെന്നാണു കേസ്. എന്നാല്‍ അത്രയും കഞ്ചാവ് താനും കൂട്ടുകാരും താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് ആകെ പിടികൂടിയതാണെന്നു നടി ഹര്‍ജിയില്‍ പറയുന്നു.
കൊല്‍ക്കത്ത സ്വദേശിനിയായ തനിക്കു മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും പൊലീസിന് താന്‍ പറഞ്ഞതു മനസിലാകാത്തതിനാലാണ് പ്രതിയാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. കൊച്ചിയില്‍ താമസിക്കുന്ന തന്റെ വിവാഹം കോഴിക്കോട് സ്വദേശിയുമായി ഉറപ്പിച്ചിരിക്കുകയാണ്. ജനുവരിയില്‍ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് അറസ്റ്റിലായതെന്നും ഹര്‍ജിയില്‍ പറയുന്നു.
റിസോര്‍ട്ടിലെ മൂന്ന് കെട്ടിടങ്ങളില്‍ ഒന്നിലാണു താനും കൂട്ടുകാരും താമസിച്ചതെന്നും ഡിജെ പാര്‍ട്ടിയെക്കുറിച്ചോ മറ്റു താമസക്കാരെക്കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ബ്രിസ്റ്റി ബിശ്വാസ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കേസില്‍ ഒമ്പതാം പ്രതിയായ ഹര്‍ജിക്കാരി ഡിസംബര്‍ 21 മുതല്‍ റിമാന്റിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.