അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ.എം ഷാജിയില്‍ നിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരിച്ചു നല്‍കാന്‍ ഹൈക്കോടതി

അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ.എം ഷാജിയില്‍ നിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരിച്ചു നല്‍കാന്‍ ഹൈക്കോടതി

കൊച്ചി: മുസ്ലീം ലീഗ് മുന്‍ എംഎല്‍എ കെ.എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സിന് തിരിച്ചടി. ഷാജിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത 47.35 ലക്ഷം രൂപ തിരിച്ചു നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. താന്‍ തിരഞ്ഞെടുപ്പ് ആവശ്യത്തിനായി പിരിച്ചെടുത്ത തുകയാണെന്നും തന്റെ സ്വത്ത് അല്ലെന്നും തിരികെ നല്‍കണമെന്നും കാണിച്ച് ഷാജി കോടതിയെ സമീപിക്കുകയായിരുന്നു.

കെ.എം ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ഉണ്ടായിരുന്നത്. പ്ലസ് ടു കോഴയും വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്നും വീട് നിര്‍മ്മിച്ചുവെന്നുമായിരുന്നു കേസ്. ഷാജി നിര്‍മ്മിച്ചിരിക്കുന്ന വീട് സംബന്ധിച്ചും പരാതി ഉയര്‍ന്നിരുന്നു. സിപിഎം പ്രവര്‍ത്തകനായിരുന്നു പരാതിക്കാരന്‍.

വിജിലന്‍സും ഇ.ഡിയും ഈ കേസുകള്‍ അന്വേഷിച്ചിരുന്നു. ഈ രണ്ട് കേസുകളും കോടതി പിന്നീട് റദ്ദാക്കുകയായിരുന്നു. വിജിലന്‍സ് പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും അതിനു രസീതുണ്ടെന്നും തിരിച്ച് നല്‍കമെന്നും ആവശ്യപ്പെട്ട് കെ.എം ഷാജി വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ആവശ്യത്തിന് പിരിച്ചെടുക്കാവുന്ന പരിധിയില്‍ കൂടുതല്‍ പണം സൂക്ഷിച്ചുവെന്നും വിട്ടുനല്‍കാനാവില്ലെന്നും വിജിലന്‍സ് അറിയിച്ചതോടെ കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് കെ.എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.