ഒട്ടാവ: ഹമാസിന്റെ മാതൃകയില്‍ ഇന്ത്യയെ ആക്രമിക്കുമെന്ന ഭീഷണി മുഴക്കി കാനഡയിലുള്ള ഖാലിസ്ഥാന്‍ ഭീകര നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂന്‍.
ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ ഇതിനു സമാനമായ സാഹചര്യത്തെ ഇന്ത്യ നേരിടേണ്ടി വരുമെന്ന് പന്നൂന്‍ പുറത്തു വിട്ട വീഡിയോയില്‍ പറയുന്നു. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്നും ഖാലിസ്ഥാന്‍ ഭീകരന്‍ വെല്ലുവിളിച്ചു.
പഞ്ചാബിനെ കൈയടക്കാനാണ് ഇന്ത്യയുടെ ശ്രമമെങ്കില്‍ അതിനു മറുപടി ഉണ്ടാകും. കലാപത്തെ കലാപം കൊണ്ടു തന്നെ നേരിടും. അതിന് ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമാകും ഉത്തരവാദി. പഞ്ചാബിനെ തിരഞ്ഞെടുപ്പിലൂടെ മോചിപ്പിക്കും. പഞ്ചാബിന് മോചനം ഉണ്ടാകും. ഏതു തിരഞ്ഞെടുക്കണമെന്ന് ഇന്ത്യയ്ക്കു തീരുമാനിക്കാം. ബാലറ്റോ ബുള്ളറ്റോയെന്നും അദേഹം വെല്ലുവിളിച്ചു.
നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്‌ജെ) മേധാവിയായ പന്നൂന്‍ പഞ്ചാബില്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലടക്കം 22 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 2020 ല്‍ ഇയാളെ കേന്ദ്ര സര്‍ക്കാര്‍ തീവ്രവാദിയായി പ്രഖ്യാപിക്കുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ സെക്ഷന്‍ 51 എ പ്രകാരം കൃഷിഭൂമി ഏറ്റെടുക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.