സഭാ വിരുദ്ധ സംഘങ്ങളും വിരുദ്ധ നിലപാടുകളും - വെബ്ബിനാർ

സഭാ വിരുദ്ധ സംഘങ്ങളും വിരുദ്ധ നിലപാടുകളും - വെബ്ബിനാർ

അബുദാബി: ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റിൻ്റെ ആഭിമുഖ്യത്തിൽ സി ന്യൂസ്‌ലൈവിന്റെ സഹകരണത്തോടെ 2021 ജനുവരി 15 വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 8 മണിക്ക്  “കാലഘട്ടത്തിലെ സഭാ വിരുദ്ധ സംഘങ്ങളും നിലപാടുകളും " എന്ന വിഷയത്തെ ആധാരമാക്കി ഒരു വെബ്ബിനാർ നടത്തപ്പെടുന്നു. കെ സി ബി സി മാധ്യമ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി മുഖ്യ പ്രഭാഷണവും ഫാ. മാണി പുതിയിടം ആമുഖ പ്രഭാഷണവും നടത്തും.

പ്രവാസി അപ്പോസ്തലേറ്റിൻ്റെ യു എ ഇ ചാപ്റ്ററാണ് ഈ വെബ്ബിനാറിനു നേതൃത്വംനൽകുന്നത്. സഭാ വിരുദ്ധശക്തികൾ നടത്തുന്ന പ്രതിലോമ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ് സഭയെ പ്രതിരോധിക്കുവാൻ സാധാരണവിശ്വാസികളെ പ്രാപ്‌തരാക്കുവാൻ വേണ്ടിയാണു ഇത്തരം വെബ്ബിനാറുകൾ എന്ന് പ്രവാസി അപ്പോസ്തലേററ്റ് യു എ ഇ സ്റ്റഡിസെന്റർ കോർഡിനേറ്റർ ബിജു മട്ടാഞ്ചേരി അഭിപ്രായപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.