കൊച്ചി: സ്‌കൂളിലെ ട്യൂഷന്‍ ഫീസ് നല്‍കാനുണ്ടെന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസം മൗലിക അവകാശമാണെന്നും കോടതി വ്യക്തമാക്കി.
കാഞ്ഞങ്ങാട് സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ടിസി നല്‍കാന്‍ ഉത്തരവിട്ട് ജസ്റ്റിസ് ബസന്ത് ബാലാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാഞ്ഞങ്ങാട് സദ്ഗുരു പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പലാണ് ഫീസ് നല്‍കാനുണ്ടെന്ന പേരില്‍ ടിസി നിഷേധിച്ചത്.
2023-24 അധ്യയന വര്‍ഷത്തെ ഫീസ് അടയ്ക്കാത്തതിനാലാണ് ടിസി നല്‍കാത്തതെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വാദം. വിദേശത്ത് പഠിക്കാന്‍ പോകാനാണ് ടിസി വാങ്ങുന്നതെന്നും വാദിച്ചു. എന്നാല്‍ 2022- 23 അക്കാഡമിക് വര്‍ഷത്തെ ഫീസ് പൂര്‍ണമായും അടച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥിനിയുടെ അമ്മ അര്‍ബുദ രോഗത്തിനു ചികിത്സയിലാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനിക്ക് ഉടന്‍ ടിസി നല്‍കാന്‍ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.