ഷാര്‍ജയില്‍ രാജ്യാന്തര ശൃംഖലകളുള്ള ലഹരികടത്ത് സംഘം പിടിയില്‍; പിടികൂടിയത് 14 ദശലക്ഷം ദിര്‍ഹത്തിന്റെ മയക്കുമരുന്ന്

ഷാര്‍ജയില്‍ രാജ്യാന്തര ശൃംഖലകളുള്ള ലഹരികടത്ത് സംഘം പിടിയില്‍; പിടികൂടിയത് 14 ദശലക്ഷം ദിര്‍ഹത്തിന്റെ മയക്കുമരുന്ന്

ഷാര്‍ജ: അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം ഷാര്‍ജ പൊലീസിന്റെ പിടിയില്‍. 14 ദശലക്ഷത്തിലധികം ദിര്‍ഹം വിലമതിക്കുന്ന മയക്കുമരുന്നും പൊലീസ് പിടിച്ചെടുത്തു. രാജ്യാന്തര തലത്തില്‍ ശൃംഖലകളുള്ള, ഏഷ്യന്‍, അറബ് പൗരന്മാര്‍ അടങ്ങുന്ന 32 അംഗ അന്താരാഷ്ട്ര ക്രിമിനല്‍ സംഘത്തെയാണ് ഷാര്‍ജ പൊലീസിന്റെ ലഹരിവിരുദ്ധ സേന പിടികൂടിയത്.

'അണ്‍വെയിലിംഗ് ദി കര്‍ട്ടന്‍' എന്ന പേരിലുളള ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ക്രിമിനല്‍ സംഘം പിടിയിലായത്. വലിയ അളവില്‍ മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. 14 മില്യണ്‍ ദിര്‍ഹമാണ് ഇതിന്റെ വിപണി മൂല്യം. അയല്‍ രാജ്യങ്ങളിലെ സുരക്ഷാ സേനയുമായി സഹകരിച്ചാണ് ഓപ്പറേഷന്‍ നടത്തിയത്. അന്താരാഷ്ട്ര ക്രിമിനല്‍ സംഘത്തെക്കുറിച്ച് ഷാര്‍ജ പൊലീസിന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു.

50 കിലോ കഞ്ചാവും 49 ലിറ്റര്‍ ലിക്വിഡ് ക്രിസ്റ്റലും സംഘത്തില്‍ നിന്നും പിടിച്ചെടുത്തു. രാജ്യത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കുള്ളിലാണ് ഇവര്‍ ലിക്വിഡ് ക്രിസ്റ്റല്‍ മയക്കുമരുന്ന് ഒളിപ്പിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഒന്നിലധികം രാജ്യങ്ങളിലായി വിപുലമായ ക്രിമിനല്‍ ശൃംഖല ഇവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അയല്‍ എമിറേറ്റിലെ ഒരു രഹസ്യ ഗോഡൗണായിരുന്നു നിയമവിരുദ്ധ വസ്തുക്കള്‍ സൂക്ഷിക്കുന്നതിനുള്ള സംഘത്തിന്റെ ആസ്ഥാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.