ന്യൂഡല്‍ഹി: രാജ്യത്താകമാനം കോവിഡ് വ്യാപന നിരക്ക് കുറഞ്ഞിട്ടും കേരളത്തിലെ പ്രതിദിന കോവിഡ് വര്‍ധനവ് ആശങ്കാജനകമമെന്ന് കേന്ദ്രം. സംസ്ഥാനത്ത് ഇപ്പോഴും പ്രതിദിന കോവിഡ് കേസുകള്‍ അയ്യായിരം കടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനിടെ കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള വിദഗ്ധ സംഘം നാളെ കേരളത്തിലെത്തും.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ നിയന്ത്രിക്കാന്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കയാണ്, ടെസ്റ്റിംഗ് എങ്ങനെയെല്ലാമാണ് നടത്തുന്നത്, ഇവയില്‍ എന്തെങ്കിലും പിഴവുകളുണ്ടോ തുടങ്ങിയ കാര്യങ്ങളാവും സംഘം വിലയിരുത്തുക. എന്‍.സി.ഡി.സി. (നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍) ഡയറക്ടര്‍ ഡോ. എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാളെ എത്തുന്നത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് പ്രത്യേക സംഘത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അയ്ക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതിനിടെ കോവിഡ് വാക്സിന്‍ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് രണ്ടാം ഡ്രൈ റണ്‍ നടത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ എല്ലാ സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെയും യോഗം വിളിച്ചു. ഇന്ന് ഓണ്‍ലൈന്‍ വഴിയാണ് യോഗം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.