'ഇതെന്താ ചന്തയോ'? കോടതി മുറിക്കുള്ളില്‍ ഫോണില്‍ സംസാരിച്ച അഭിഭാഷകനെതിരെ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ്

'ഇതെന്താ ചന്തയോ'? കോടതി മുറിക്കുള്ളില്‍ ഫോണില്‍ സംസാരിച്ച അഭിഭാഷകനെതിരെ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: കോടതി മുറിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച അഭിഭാഷകനെതിരെ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. കോടതിയില്‍ കേസിന്റെ വാദം പുരോഗമിക്കുന്നതിനിടെയാണ് അഭിഭാഷകന്‍ ഫോണില്‍ സംസാരിച്ചത്. ഇവിടെ വച്ച് ഫോണില്‍ സംസാരിക്കാന്‍ ഇതൊരു ചന്തയാണോ എന്നാണ് ഡി.വൈ ചന്ദ്രചൂഡ് അഭിഭാഷകനോട് ചോദിച്ചത്.

കോടതി സമയത്ത് ഫോണ്‍ ഉപയോഗിച്ചതിനെതിരെ ആയിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം. പിന്നാലെ അഭിഭാഷകന്റെ ഫോണ്‍ കണ്ടുകെട്ടാനും കോടതി ജീവനക്കാരോട് ഡി.വൈ ചന്ദ്രചൂഡ് നിര്‍ദേശിച്ചു. കോടതി നടപടികള്‍ നിര്‍ത്തിവച്ച ശേഷമായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.

ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ജഡ്ജിമാര്‍ ഇത്തരം കാര്യങ്ങള്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പേപ്പറുകളിലാണ് നോക്കുന്നതെങ്കിലും ഇത് കാണാനുള്ള കണ്ണുകളും തങ്ങള്‍ക്കുണ്ടെന്നും അദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.