ഇംഫാല്‍: മണിപ്പൂര്‍ സര്‍ക്കാര്‍ മൊബൈല്‍ ഡാറ്റ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഈ മാസം 21 ന് രാത്രി 7:45 വരെ നീട്ടി. മണിപ്പൂരില്‍ തുടരുന്ന അക്രമങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആക്കം കൂട്ടുമെന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ഇത് സംബന്ധിച്ച ഉത്തരവില്‍ സര്‍ക്കാര്‍ പറയുന്നു.
സംസ്ഥാനത്തെ ക്രമസമാധാന നിലയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ചിത്രങ്ങളും വിദ്വേഷ പ്രസംഗങ്ങളും സന്ദേശങ്ങളും സാമൂഹിക വിരുദ്ധരുടെ പ്രവര്‍ത്തനങ്ങളും തടയുന്നതിനാണ് നടപടി.
വംശീയ അക്രമത്തെത്തുടര്‍ന്ന് ഇക്കഴിഞ്ഞ് മെയ് മൂന്നിന് മണിപ്പൂര്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ ചില ജില്ലകളിലെ മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഒരു ദിവസത്തിന് ശേഷം സംസ്ഥാനത്തുടനീളം എല്ലാ ഇന്റര്‍നെറ്റ് സേവനങ്ങളും അടച്ചുപൂട്ടുകയായിരുന്നു.
മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് സെപ്റ്റംബര്‍ 23 ന് ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചിരുന്നു. കാണാതായ രണ്ടു വിദ്യാര്‍ഥികളുടെ മൃതദേഹങ്ങളുടെ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയായതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 26 ന് വീണ്ടും ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.