കേരളത്തിലേക്ക് കേന്ദ്ര സംഘം വരുന്നത് സ്വാഗതാർഹം: കെ.സുരേന്ദ്രൻ

കേരളത്തിലേക്ക് കേന്ദ്ര സംഘം വരുന്നത് സ്വാഗതാർഹം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കഴിഞ്ഞ ഏഴ്‌ ദിവസത്തിനിടെ മുപ്പതിനായിരത്തിലേറെ കോവിഡ് കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഇതേ തുടർന്ന് കോവിഡ്‌ വ്യാപനം വിലയിരുത്താന്‍ കേന്ദ്രത്തില്‍നിന്നുള്ള ഉന്നതതല സംഘം നാളെ കേരളത്തിലെത്തും. കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ.

നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ്‌ കണ്‍ട്രോള്‍ (എന്‍.സി.ഡി.സി.) മേധാവി ഡോ. എസ്‌.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാകും സംസ്‌ഥാനത്തെത്തുക.

ഈ ആവശ്യമുന്നയിച്ച് ബിജെപി പ്രധാനമന്ത്രിക്ക് കത്തയച്ചത് അദ്ദേഹം പരിഗണിച്ചതിൽ നന്ദിയുണ്ടെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് കേസുകളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കേരളം രാജ്യത്ത് നമ്പർ വണ്ണായി മാറിയിരിക്കുകയാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ സംസ്ഥാന ആരോഗ്യവകുപ്പ് പൂർണ്ണമായും പരാജയപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തിൽ കേന്ദ്രത്തിൻ്റെ ഇടപെടലിൽ മാത്രമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.