ഇറാനില്‍ മൂന്ന് ഭൂചലനങ്ങള്‍; യു.എ.ഇയിലും പ്രകമ്പനം അനുഭവപ്പെട്ടു

ഇറാനില്‍ മൂന്ന് ഭൂചലനങ്ങള്‍; യു.എ.ഇയിലും പ്രകമ്പനം അനുഭവപ്പെട്ടു

അബുദാബി: തെക്കന്‍ ഇറാനിലുണ്ടായ ഭൂകമ്പങ്ങളുടെ പ്രകമ്പനമായി ഇന്ന് രാവിലെ യു.എ.ഇയിലും ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച ഇറാനിലുണ്ടായ മൂന്നാമത്തെ ഭൂചലനത്തിന്റെ പ്രകമ്പനമാണ് യു.എ.ഇയിലുമുണ്ടായത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് യുഎഇ സമയം 12.22 മണിക്കാണ് 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇറാനിലുണ്ടായത്. ഇന്നു തന്നെ ഇത് മൂന്നാം തവണയാണ് ഇറാനില്‍ ഭൂചലനമുണ്ടാകുന്നത്. രാവിലെ 9.10നും 8.59നും റിക്ടര്‍ സ്‌കെയിലില്‍ യഥാക്രമം 6.0, 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഇറാനില്‍ അനുഭവപ്പെട്ടിരുന്നു. മൂന്നാമത്തെ ഭൂചലനത്തിലാണ് യുഎയിലും പ്രകമ്പനം അനുഭവപ്പെട്ടത്.

തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിന് 61 കിലോമീറ്റര്‍ അകലെയായിരുന്നു പ്രഭവകേന്ദ്രം. 10 കിലോമീറ്റര്‍ (6.21 മൈല്‍) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (ജിഎഫ്ഇസെഡ്) അറിയിച്ചു. വടക്കന്‍ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലാണ് ഭൂകമ്പം ഉണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, പ്രഭവകേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്ന വിലയിരുത്തലുണ്ട്. വിദൂര പ്രദേശമായതിനാല്‍ സമഗ്രമായ വിലയിരുത്തല്‍ കഴിയുന്നതിന് മണിക്കൂറുകളെടുത്തേക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.