ഈസ്റ്റ് ബംഗാളും എഫ്‌സി ഗോവയും സമനിലയിൽ പിരിഞ്ഞു

ഈസ്റ്റ് ബംഗാളും എഫ്‌സി ഗോവയും സമനിലയിൽ പിരിഞ്ഞു

വാസ്‌കോ: ഇന്നലെ നടന്ന ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളും എഫ്‌സി ഗോവയും തമ്മിൽ നടന്ന മത്സരം സമനിലയില്‍. ഇരു കൂട്ടരും ഓരോ ഗോള്‍ വീതം അടിച്ചു. 56 ആം മിനിറ്റില്‍ ഡാനി ഫോക്‌സ് ചുവപ്പു കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് പത്തു പേരായി ഈസ്റ്റ് ബംഗാള്‍ ചുരുങ്ങി. എന്നിട്ടും ശക്തരായ എഫ്‌സി ഗോവയെ തടഞ്ഞു നിര്‍ത്താൻ ഈസ്റ്റ് ബംഗാളിനു സാധിച്ചു.

മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും. 79 ആം മിനിറ്റില്‍ ബ്രൈറ്റ് എനോബക്കാരെ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ 81 ആം മിനിറ്റില്‍ ദേവേന്ദ്ര മുര്‍ഗാവോങ്കര്‍ ഗോവയ്ക്കായി സമനില ഗോള്‍ കണ്ടെത്തി. ഈസ്റ്റ് ബംഗാളിനായി ബ്രൈറ്റ് എനോബഖാരെയും ഗോവയ്ക്കായി ദേവേന്ദ്ര മുര്‍ഗാവോന്‍കറും ഗോള്‍ നേടി.

മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബ്രൈറ്റാണ് ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. ഈ സമനിലയോടെ ഗോവ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കും ഈസ്റ്റ് ബംഗാള്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് ഒന്‍പതാം സ്ഥാനത്തേക്കും ഉയര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.