ഒരു ഫോണില്‍ തന്നെ രണ്ട് വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാവുന്ന ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് മെറ്റ സി.ഇ.ഒ മാര്‍ക്ക് സൂക്കര്‍ബര്‍ഗ്. ഒരു ഡിവൈസില്‍ രണ്ട് വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാനുള്ള സംവിധാനമാണ് അവതരിപ്പിക്കുക. ഇതോടെ ഒരേ ഡിവൈസില്‍ ഒരേ സമയം രണ്ട് വാട്‌സാപ്പ് അക്കൗണ്ടുകള്‍ ലോഗ് ഇന്‍ ചെയ്ത് ഉപയോഗിക്കാനാവും.
പേഴ്‌സണല്‍, വര്‍ക്ക് എന്നിങ്ങനെ രണ്ട് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിനും സാധിക്കും. ഓരോ തവണയും അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നും സൂക്കര്‍ബര്‍ഗ് പോസ്റ്റില്‍ പറയുന്നു.
നേരത്തെ വാട്‌സ് ആപ്പില്‍ പാസ് കീ സംവിധാനവും മെറ്റ അവതരിപ്പിച്ചിരുന്നു. ഫിഡോ (FIDO) സഖ്യത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റ്, ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ക്കൊപ്പം ചേര്‍ന്നായിരുന്നു ഗൂഗിള്‍ പാസ്‌കീ സൗകര്യം അവതരിപ്പിച്ചത്. പാസ് വേഡുകള്‍, ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ തുടങ്ങിയ വെരിഫിക്കേഷന്‍ മാര്‍ഗങ്ങള്‍ക്കൊപ്പമാണ് ഇനി പാസ്‌കീ സൗകര്യവും എത്തുന്നത്.
നിങ്ങളുടെ വാട്‌സ് ആപ്പ് അക്കൗണ്ടിലേക്ക് എളുപ്പത്തിലും സുരക്ഷിതമായും ലോഗിന്‍ ചെയ്യാന്‍ പാസ്‌കീ പിന്തുണ സഹായിക്കും. പാസ് കീ എന്ന ഓപ്ഷന്‍ ഉപയോഗപ്പെടുത്താന്‍ നിങ്ങളുടെ ഫോണിന്റെ ബയോമെട്രിക് മാര്‍ഗങ്ങള്‍ (വിരലടയാളം, ഫേസ് അണ്‍ലോക്ക് എന്നിവ) ആവശ്യമായി വരും. കൂടാതെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ലോഗിന്‍ ചെയ്യാന്‍ ഒരു ക്രിപ്റ്റോഗ്രാഫിക് കീ നല്‍കും. അത് ലളിതവും വേഗത്തിലുള്ളതുമായിരിക്കുമെന്നും വാട്‌സാപ്പ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.