ലൈംഗിക ദൃശ്യം കാണിച്ചുള്ള ഭീഷണി: പൊലീസിനെ അറിയിക്കാം വാട്‌സ്ആപ്പിലൂടെ

ലൈംഗിക ദൃശ്യം കാണിച്ചുള്ള ഭീഷണി: പൊലീസിനെ അറിയിക്കാം വാട്‌സ്ആപ്പിലൂടെ

തിരുവനന്തപുരം: വ്യക്തികളുടെ ലൈംഗിക ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ വാട്‌സ്ആപ്പ് നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

9497 980 900 എന്ന നമ്പറിലൂടെയാണ് പരാതികള്‍ നല്‍കേണ്ടത്. പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

ബ്ലാക്ക് മെയിലിങ്, മോര്‍ഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്‌സ്ആപ്പ് നമ്പറില്‍ അറിയിക്കാവുന്നതാണ്. സന്ദേശം (ടെക്‌സ്റ്റ്), ഫോട്ടോ, വീഡിയോ, ശബ്ദ സന്ദേശം എന്നീ മാര്‍ഗങ്ങളിലൂടെ പരാതി നല്‍കാം.

നേരിട്ട് വിളിക്കാനാവില്ലെങ്കിലും വാട്‌സ് ആപ്പിലൂടെയുള്ള ഈ സേവനം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആവശ്യമെങ്കില്‍ പരാതിക്കാരെ തിരികെ വിളിച്ച് വിവരങ്ങളും ശേഖരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.