വീരചരമം പ്രാപിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

വീരചരമം പ്രാപിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ ധീര സ്മൃതിഭൂമിയില്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുഷ്പചക്രം അര്‍പ്പിച്ചു.

സായുധരായ പൊലീസ് സേനാംഗങ്ങള്‍ വീരചരമം പ്രാപിച്ച ഓഫീസര്‍മാരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ച് സല്യൂട്ട് ചെയ്തു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 നാണ് രാജ്യവ്യാപകമായി പൊലീസ് സ്മൃതി ദിനം ആചരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് 188 പൊലീസ് ഉദ്യോഗസ്ഥരാണ് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ജീവന്‍ വെടിഞ്ഞത്. ഇതില്‍ കേരളത്തില്‍ നിന്ന് രണ്ടു പേര്‍ ഉള്‍പ്പെടുന്നു.

ചീട്ടുകളി സംഘത്തെ പിടികൂടാന്‍ ശ്രമിക്കവേ കോട്ടയത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു മരിച്ച സബ് ഇന്‍സ്‌പെക്ടര്‍ ജോബി ജോര്‍ജ്, ഔദ്യോഗിക ആവശ്യത്തിനായി സഞ്ചരിക്കവേ താനൂര്‍ ബോട്ടപകടത്തില്‍ മരണമടഞ്ഞ സിവില്‍ പൊലീസ് ഓഫീസര്‍ എം.പി സബറുദ്ധീന്‍ എന്നിവരാണവര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.