ജെഡിഎസ് കേരള ഘടകം ദേവഗൗഡുടെ ദേശീയ നേതൃത്വവുമായി ബന്ധം വിച്ഛേദിക്കുന്നു; നിര്‍ണായക യോഗം വ്യാഴാഴ്ച

ജെഡിഎസ് കേരള ഘടകം ദേവഗൗഡുടെ ദേശീയ നേതൃത്വവുമായി ബന്ധം വിച്ഛേദിക്കുന്നു; നിര്‍ണായക യോഗം വ്യാഴാഴ്ച

തിരുവനന്തപുരം: പാര്‍ട്ടി ദേശീയ നേതൃത്വം ബിജെപിക്കൊപ്പം ചേര്‍ന്നതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ ജെഡിഎസ് കേരള ഘടകത്തിന്റെ നേതൃയോഗം വ്യാഴാഴ്ച ചേരും. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ദേശീയ ഘടകവുമായി ബന്ധം വിച്ഛേദിക്കണമെന്ന ആവശ്യം സംസ്ഥാന ജെഡിഎസില്‍ ശക്തമായി.

അതേസമയം പാര്‍ട്ടി വിട്ടാല്‍ ജെഡിഎസ് എംഎല്‍എമാരായ കെ കൃഷ്ണന്‍കുട്ടി, മാത്യു ടി തോമസ് എന്നിവര്‍ക്ക് അയോഗ്യത വന്നേക്കും എന്നത് സംസ്ഥാന നേതൃത്വത്തിന് തലവേദനയാണ്. കൃഷ്ണന്‍കുട്ടി വൈദ്യുതി മന്ത്രിയും, മാത്യു ടി തോമസ് ജെഡിഎസ് സംസ്ഥാന പ്രസിഡന്റുമാണ്.

ബിജെപിക്കൊപ്പം ചേര്‍ന്ന ദേവഗൗഡയുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഒന്നുകില്‍ പുതിയ പാര്‍ട്ടി, അല്ലെങ്കില്‍ നിലവിലുള്ള ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കുക എന്നീ നിര്‍ദേശങ്ങളാണ് ഇവര്‍ മുന്നോട്ടു വെക്കുന്നത്.

പാര്‍ട്ടിയാണ് വലുത് പദവിയല്ലെന്നും, ആവശ്യം വന്നാല്‍ ദേശീയ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്നും മുന്‍മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു. നിലപാടുകളുടെ കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ യാതൊരു അവ്യക്തതയുമില്ല. ബിജെപി സഖ്യ തീരുമാനം ദേവഗൗഡയുടേത് മാത്രമാണെന്നും ജോസ് തെറ്റയില്‍ പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.