ഓരോ രാജ്യ സ്‌നേഹിയും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ മുന്നിട്ടറങ്ങണം: കെജ്രിവാള്‍

ഓരോ രാജ്യ സ്‌നേഹിയും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ മുന്നിട്ടറങ്ങണം: കെജ്രിവാള്‍

ന്യൂഡല്‍ഹി: ഓരോ രാജ്യ സ്‌നേഹിയും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ മുന്നിട്ടറങ്ങണമെന്ന ആഹ്വാനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നത് രാജ്യ സ്നേഹത്തിന്റെ ഏറ്റവും വലിയ പ്രവൃത്തിയായിരിക്കും.

തിരഞ്ഞെടുപ്പ് മണ്ഡലമായ ന്യൂഡല്‍ഹിയിലെ പാര്‍ട്ടി വോളന്റിയര്‍മാരെ അഭിസംബോധന ചെയ്യവെയാണ് എ.എ.പി ദേശീയ കണ്‍വീനര്‍ കൂടിയ കെജ്രിവാള്‍ ഇക്കാര്യം പറഞ്ഞത്. എങ്കിലേ രാജ്യം പുരോഗമിക്കുകയുള്ളൂവെന്നും അവര്‍ എടുത്ത തീരുമാനങ്ങള്‍ എന്തിനാണെന്ന് ആര്‍ക്കും മനസിലാകുന്നില്ലെന്നും അദേഹം പറഞ്ഞു.

തീര്‍ത്തും മോശം അവസ്ഥയിലാണ് രാജ്യം. എല്ലായിടത്തും അക്രമവും തര്‍ക്കങ്ങളും കലാപവുമാണ്. അഴിമതിയും കൊള്ളയും തുടരുന്നു. പണപ്പെരുപ്പത്തിന്റെയും തൊഴിലില്ലായ്മയുടെയും അഴിമതിയുടെയും നടുവിലാണ് രാജ്യമെന്നും രാജ്യത്തെ ജനസംഖ്യ കൂടുന്നതിനൊപ്പം തൊഴില്‍ മേഖല ചുരുങ്ങുകയാണെന്നും അദേഹം കുറ്റപ്പെടുത്തി.

2016 ലെ നോട്ട് നിരോധനം മൂലം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ കുറഞ്ഞത് 10 വര്‍ഷമെങ്കിലും പിന്നോട്ട് പോയി. സമീപ വര്‍ഷങ്ങളില്‍ 12 ലക്ഷം സമ്പന്നരായ വ്യക്തികളും വ്യവസായികളും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശ പൗരത്വം നേടിയിട്ടുണ്ട്. ഇത് വളരെ ഗൗരവമേറിയ കാര്യമാണ്. ഏതെങ്കിലും തരത്തിലുള്ള തെറ്റായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരുടെയും അഭയകേന്ദ്രമാണ് ബിജെപിയെന്നുമായിരുന്നു കെജ്രിവാളിന്റെ ആക്ഷേപം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.