ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ജോര്‍ദാന്‍ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ച നടത്തി. പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയതായി പ്രധാനമന്ത്രി അറിയിച്ചു. ഭീകരതയിലും അക്രമത്തിലും സാധാരണക്കാര്‍ മരിച്ചു വീഴുന്നതിലും ഇരുവരും ആശങ്ക പങ്കുവച്ചു.
മാനുഷിക വിഷയങ്ങള്‍ പരിഹരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സംയുക്ത നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തതായി മോഡി എക്‌സില്‍ കുറിച്ചു.
അതേസമയം ഗാസയില്‍ കടന്നതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. നേരത്തെ ഹമാസും ഇക്കാര്യം അറിയിച്ചിരുന്നു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്‍മാരെ കണ്ടെത്തുക എന്ന ദൗത്യവും സൈനിക നീക്കത്തിന് പിന്നിലുണ്ടെന്ന് ഇസ്രയേല്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.