നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ വാഹനം ഇടിച്ചു കയറി; 12 മരണം

നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ വാഹനം ഇടിച്ചു കയറി; 12 മരണം

ബംഗളൂരു: കര്‍ണാടകയിലെ ചിക്കബെല്ലാപുരയില്‍ വാഹനാപകടത്തില്‍ 12 പേര്‍ മരിച്ചു. നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ വാഹനം ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെ ചിക്കബെല്ലാപുര ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്തായായിരുന്നു അപകടം.

14 പേരായിരുന്നു കാറിലുണ്ടായിരുന്നത്. മരിച്ചവരില്‍ ഒന്‍പത് പേര്‍ പുരുഷന്‍മാരും മൂന്ന് പേര്‍ സ്ത്രീകളുമാണ്. ഇവരില്‍ അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ബാഗേപ്പള്ളിയില്‍ നിന്ന് ചിക്കബെല്ലാപുരയിലേക്ക് വന്ന എസ്‌യുവി കാറാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മൂടല്‍ മഞ്ഞില്‍ ലോറി കാണാതായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.