യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഖത്തർ; ബാഗേജിലെ വസ്തുക്കളുടെ മൂല്യം 3,000 റിയാൽ കടക്കരുത്

യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഖത്തർ; ബാഗേജിലെ വസ്തുക്കളുടെ മൂല്യം 3,000 റിയാൽ കടക്കരുത്

ദോഹ: വ്യോമ, കര, കടൽ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ ബാഗേജ് പരിധി സംബന്ധിച്ച് ഓർമ്മപ്പെടുത്തലുമായി ഖത്തർ കസ്റ്റംസിന്റെ നോട്ടീസ്. യാത്രക്കാരുടെ കൈവശമുള്ള വ്യക്തിഗത സാധനങ്ങളുടെ മൂല്യം 3,000 റിയാലിൽ കൂടാൻ പാടില്ലെന്നാണ് അധികൃതരുടെ നിർദ്ദേശം. വ്യക്തിഗത സാധനങ്ങളും സമ്മാനങ്ങളും ഉൾപ്പെടെ ബാഗേജിലെ വസ്തുക്കളുടെ മൂല്യം 3,000 ഖത്തർ റിയാലായിരിക്കണം.

റ്റ് കറൻസികളിലും ഇതിന് തുല്യമായ മൂല്യമാണെന്ന് ഉറപ്പാക്കണം. വ്യക്തിഗത ഉപയോഗത്തിനുള്ള സാധനങ്ങളുടെ മൂല്യമാണ് ഇത്. വാണിജ്യ ആവശ്യങ്ങൾക്കായി കൊണ്ടുവരുന്ന സാധനങ്ങളുടെ ചട്ടങ്ങളും വ്യവസ്ഥകളും പ്രത്യേകമാണ്. വാണിജ്യ ആവശ്യങ്ങൾ ലക്ഷ്യം വെച്ച് കൊണ്ടുവരുന്ന ലഗേജുകൾക്കായി കസ്റ്റംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ സന്ദർശിച്ച് നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.