കൊതുക്

കൊതുക്

ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നൊടുക്കിയ ചെറുജീവിയാണ് കൊതുക്. മലിനജലം കെട്ടികിടക്കുന്ന ഇടങ്ങളിലെല്ലാം അവയ്ക്കു പെരുകാനുള്ള വേദിയൊരുക്കുന്നു. മാരക രോഗങ്ങൾ വരെ പരത്താൻ കഴിവുള്ളവരാണ് കൊതുകുകൾ. മൂളിപാട്ടും പാടി വന്ന് മനുഷ്യരെ ഉറക്കം കെടുത്തുന്ന ഈ കൊതുകുകൾക്ക് മനുഷ്യരെക്കുറിച്ചും ചിലത് പറയാനുണ്ട്...!

നിങ്ങൾ മനുഷ്യർ വെറും വിഢികൾ...
ഉളളും പരിസരവും വൃത്തിയില്ലാത്തവർ...
പുറംമോടിയിൽ നടക്കുന്നവർ...
വിദ്യാഭ്യാസമുണ്ടെങ്കിലും വെവരംകെട്ടവർ... ജാഡ സന്തതികൾ...
ഞങ്ങൾ കൊതുകുകൾക്കായി നാടുനീളെ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് ഞങ്ങളെ പോറ്റിയ നിങ്ങൾ...

ഞങ്ങളെ കൊല്ലാനായി പുകയും, നെറ്റും, ബാറ്റുമായി ഓടിനടക്കുന്നോ...  നാട്ടിലെങ്ങും രോഗംപരത്തി നൂറുകണക്കിനാശുപത്രികൾക്കും, ഡോക്ടർമാർക്കും, മരുന്നുകമ്പനികൾക്കും ശവപ്പെട്ടികടക്കാർക്കുവരെ കോടികൾ ഉണ്ടാക്കി കൊടുക്കുന്ന ഞങ്ങൾക്ക് പകരംലഭിക്കുന്നതോ തല്ലും ഷോക്കും, പുകയും. ശരിയാക്കിതരാം..

 "വൃത്തിയുള്ള മനസ്സിൽ നിന്നേ വൃത്തിയുള്ള പരിസരം ഉണ്ടാവൂ വൃത്തിയുള്ളവർക്കേ  അഭിവൃദ്ധിയുണ്ടാവൂ..." 


✍️ സിബി നെല്ലിക്കൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.