മലപ്പുറം: പാലസ്തീന്‍ ഐകദാര്‍ഢ്യ റാലിയിലെ ശശി തരൂരിന്റെ പ്രസംഗം വിവാദമാക്കേണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വിഷയം വിവാദമാക്കുന്നത് പാലസ്തീനെതിരായ നിലപാട് സ്വീകരിക്കുന്നവരാണെന്നും ഒരു വരിയില്‍ പിടിച്ച് വിവാദം ഉണ്ടാക്കുന്നവര്‍ പാലസ്തീന്‍ വിഷയത്തെ വഴിതിരിച്ച് വിടുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധകിട്ടാന്‍ വേണ്ടിയാണ് തരൂരിനെ പങ്കെടുപ്പിച്ചത്. മുസ്ലീം ലീഗിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ലക്ഷ്യം നിറവേറ്റി. അന്തര്‍ ദേശീയ വാര്‍ത്തയായി ലീഗ് റാലി മാറി. ഞങ്ങളുടെ റാലിയുടെ കുറ്റവും കുറവും നോക്കുന്നവര്‍ സ്വന്തം പരിപാടി നടത്തി കാണിക്കണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
താന്‍ എന്നും പാലസ്തീന്‍ ജനതക്കൊപ്പമാണ്. തന്റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ടെന്നും പ്രസംഗത്തിലെ ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് ഇന്നലെ നടന്ന മുസ്ലീം ലീഗ് പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യ പ്രഭാഷണം നടത്തവേ ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ അതിക്രമിച്ചു കയറിയെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു.
തരൂരിന്റെ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസിനെയും ലീഗിനെയും വിമര്‍ശിച്ച് സിപിഎം നേതാക്കള്‍ രംഗത്തെത്തി. സമസ്ത നേതാക്കളും വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ തരൂരിന്റെ പ്രസംഗത്തെ അനുകൂലിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.