'ഇത് എന്റെ സമയമല്ല'; പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി മൈക്ക് പെൻസ്

'ഇത് എന്റെ സമയമല്ല'; പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി മൈക്ക് പെൻസ്

വാഷിംഗ്ടൺ: 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് യുഎസ് മുൻ വൈസ് പ്രസിഡന്റും റിപ്പബ്ലിക്കൻ നേതാവുമായ മൈക്ക് പെൻസ് പിന്മാറി. ഇത് തന്റെ സമയമല്ല. പ്രസിഡന്റിനായുള്ള തന്റെ പ്രചാരണം താൽക്കാലികമായി നിർത്താൻ താൻ തീരുമാനിച്ചു. ഇതൊരു വലിയ യുദ്ധമാണെന്ന് തങ്ങൾക്കറിയാമായിരുന്നു. പക്ഷേ എനിക്ക് ഖേദമില്ലെന്നും മൈക്ക് പെൻസ് പറഞ്ഞു. ലാസ് വെഗാസിൽ നടന്ന റിപ്പബ്ലിക്കൻ ജൂത സഖ്യത്തിന്റെ വാർഷിക യോഗത്തിലാണ് പ്രഖ്യാപനം.

ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരുന്നപ്പോൾ വൈസ് പ്രസിഡന്റായിരുന്ന പെൻസ് തന്റെ പ്രചാരണത്തിലുടനീളം ധനസമാഹരണത്തിലും അഭിപ്രായ വോട്ടെടുപ്പുകളിലും ബുദ്ധിമുട്ട് നേരിട്ടരുന്നു. നവംബർ എട്ടിന് മിയാമിയിൽ നടക്കാനിരിക്കുന്ന മൂന്നാമത്തെ റിപ്പബ്ലിക്കൻ സംവാദത്തിന് യോഗ്യത നേടാൻ അദേഹത്തിന് സാധിക്കുമോയെന്നതിൽ ആശങ്ക നിലനിന്നിരുന്നു. പ്രസിഡന്റ് സ്ഥാനാർത്ഥികളെ ആരെയും പെൻസ് പിന്തുണച്ചിട്ടില്ല. എന്നാൽ അദേഹത്തിന്റെ പിന്തുണ കാംക്ഷിച്ച് മറ്റ് സ്ഥാനാർത്ഥികൾ പലരും രംഗത്തെത്തിയിട്ടുണ്ട്. നിക്കി ഹേലി, റോൺ ഡിസാന്റിസ്, ടിം സ്‌കോട്ട് തുടങ്ങിയവർ പെൻസിന്റെ സേവനങ്ങളെ പ്രശംസിച്ച് പ്രസ്താവനകളിറക്കി.

അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയും മത്സരിക്കുന്നുണ്ട്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തുടർച്ചയായ സ്വാധീനവും വിവേക് രാമസ്വാമി, റോൺ ഡിസാന്റിസ് തുടങ്ങിയവരും കടുത്ത മത്സരമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.