കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനാ സമ്മേളനത്തിനിടെ സ്ഫോടനം. ഒരാൾ മരിച്ചു. 35 പേർക്ക് പരിക്കേറ്റു. ഇതിൽ ആറു പേരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. രാവിലെ 9.45 ഓടെയായിരുന്നു സംഭവം. കളമശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. ഇവിടെ കഴിഞ്ഞ മൂന്ന് ദിവസമായി പ്രാർത്ഥന നടക്കുകയായിരുന്നു. ഇന്ന് സമാപന ദിവസമായിരുന്നു. കുട്ടികളും സ്ത്രീകളും അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു പ്രാർത്ഥനയിൽ പങ്കെടുത്തത്.
വേദിയുടെ നടുവിലായാണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് സമീപമുണ്ടായിരുന്നവർ പ്രതികരിച്ചു. കൺവെൻഷൻ സെന്ററിനുള്ളിൽ നിരവധിപ്പേരുണ്ടായിരുന്നു. അതിനാൽ മരണ സംഖ്യ കൂടാൻ സാധ്യതയുണ്ട്. സ്‌ഫോടന കാരണം വ്യക്തമല്ല. സ്‌ഫോടനത്തിൽ കെട്ടിടത്തിന് വലിയ കുലുക്കം ഉണ്ടായതായി സമീപവാസികൾ പറയുന്നു. പരിക്കേറ്റവരെ മെഡിക്കൽ കോളജിലേക്ക് മാറ്റി.
2500 ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന ഹാളാണിത്. ഹാളിൻ്റെ മധ്യഭാഗത്ത് നിന്നാണ് പൊട്ടലുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രാർത്ഥനയുടെ സമയമായതിനാൽ എല്ലാവരും കണ്ണടച്ചാണ് നിന്നിരുന്നതെന്ന് ആളുകൾ പറയുന്നു. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളിൽ നിന്നുള്ളവരാണ് കണ്‍വെൻഷൻ സെൻ്ററിലെത്തിയിട്ടുള്ളത്. നിലവിൽ തീയണക്കാനുള്ള ശ്രമം നടന്നുവരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.