തോല്‍വിയറിയാതെ ഇന്ത്യ; അഭിമാനം കാക്കാന്‍ ഇംഗ്ലണ്ട്, ഇന്ത്യയ്ക്ക് തലവേദനയായി പരിക്ക്

തോല്‍വിയറിയാതെ ഇന്ത്യ; അഭിമാനം കാക്കാന്‍ ഇംഗ്ലണ്ട്, ഇന്ത്യയ്ക്ക് തലവേദനയായി പരിക്ക്

ലക്‌നൗ: നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ ഇന്ന് ഇന്ത്യ നേരിടും. പരമ്പരയില്‍ ഇതുവരെ തോല്‍വിയറിയാത്ത ഏക ടീമായ ഇന്ത്യ വിജയക്കുതിപ്പ് തുടരാന്‍ ലക്ഷ്യമിടുമ്പോള്‍ അഞ്ചു മല്‍സരത്തില്‍ നിന്ന് വെറും ഒരു ജയവുമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് ഇന്ന് അഭിമാന പോരാട്ടമാണ്.

നിലവില്‍ രണ്ടു പോയിന്റു മാത്രമുള്ള ഇംഗ്ലണ്ടിന് സെമി സാധ്യത അവസാനിച്ചിരിക്കുകയാണ്. ഇനിയുള്ള എല്ലാ കളികളും ജയിച്ച് അഭിമാനം നിലനിര്‍ത്തുക മാത്രമാണ് നിലവിലെ ചാമ്പ്യന്മാരുടെ ഏക പ്രതീക്ഷ.

അതേ സമയം, മികച്ച രീതിയില്‍ കളിച്ച ടീം ഇന്ത്യ ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയം രുചിച്ചിട്ടില്ല. ബൗളിംഗിലും ബാറ്റിംഗിലും ഒരു പോലെ സന്തുലിതമാണ് ടീം.

എന്നാല്‍ ഇന്ന് കളിക്കാനിറങ്ങുമ്പോള്‍ പരിക്ക് ഇന്ത്യക്ക് വെല്ലുവിളിയാകുന്നു. പരിശീലനത്തിനിടെ കെക്കുഴയ്ക്കു പരിക്കേറ്റ നായകന്‍ രോഹിത് ശര്‍മ ഇന്ന് കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല. ഉപനായകന്‍ ഹര്‍ദിക് പാണ്ഡ്യയും പരിക്കിന്റെ പിടിയിലാണ്. ഇവരുടെ രണ്ടു പേരുടെയും അഭാവത്തില്‍ കെഎല്‍ രാഹുല്‍ താത്കാലിക നായകവേഷം അണിയാനുള്ള സാധ്യതയാണ് നിലവിലുള്ളത്.

മുന്‍നിര ബാറ്റര്‍മാരുടെ ഫോം തന്നെയാണ് ഇന്ത്യയുടെ പ്ലസ് പോയിന്റ്. കോലിയും, ഗില്ലും രാഹുലും അടക്കമുള്ളവര്‍ മികച്ച ഫോമില്‍ കളിക്കുന്നത് ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്. ബുംറ നേതൃത്വം നല്‍കുന്ന ബൗളിംഗ് നിരയും മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്.

ബുംറയും സിറാജിനുമൊപ്പം കഴിഞ്ഞ മല്‍സരത്തില്‍ ഷമിയും മികച്ച രീതിയില്‍ പന്തെറിയുന്നത് നീലപ്പടയുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. ഇവര്‍ക്കു നല്ല പിന്തുണ നല്‍കാന്‍ ജഡേജയും കുല്‍ദീപ് യാദവുമുണ്ട്. ചുരുക്കത്തില്‍ തികച്ചും സന്തുലിതമായ ടീമാണ് ഇന്ത്യയുടേത്. പരിക്ക് വില്ലനായില്ലെങ്കില്‍ ഇന്ത്യ ഇന്നും വിജയം കൈവരിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.