മസ്ക്കറ്റ്: പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് മുന്നറിയിപ്പുമായി വീണ്ടും മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി. മാലിന്യങ്ങൾ വലിച്ചെറിയുന്നത് ആരോഗ്യ സംരക്ഷണത്തെയും നഗര സൗന്ദര്യത്തെയും ബാധിക്കുന്നതായി മുൻസിപ്പാലിറ്റിയുടെ ഉത്തരവിൽ പറയുന്നു. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി നിശ്ചയിച്ചിട്ടുളള സ്ഥലങ്ങളിൽ മാത്രം അവ നിക്ഷേപിക്കണമെന്നും അധിതർ ഓർമിപ്പിച്ചു. നിയമ ലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് വാഹനങ്ങളിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ കനത്ത പിഴ ഈടാക്കുമെന്ന് അബുദബി മുൻസിപ്പാലിയും മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ നഗരസൗന്ദര്യം നിലനിർത്തുന്നതിനായി 'സിറ്റി ഈസ് ബ്യൂട്ടിഫുൾ' എന്ന പേരിൽ ബോധവൽക്കരണ പരിപാടിയും മുൻസിപ്പാലിറ്റി ആരംഭിച്ചിരുന്നു. പൊലീസ്, സിവിൽ ഡിഫൻസ് തുടങ്ങി വിവിധ വിഭാഗങ്ങളുമായി ചേർന്നായിരുന്നു പരിപാടി.
നഗര ഭംഗിക്കും പൊതുജനാരോഗ്യത്തിനും പ്രാധാന്യം നൽകികൊണ്ട് നിയുക്ത പ്രദേശങ്ങളിൽ മാത്രം മാലിന്യം നിക്ഷേപിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അബുദബി മുനിസിപ്പാലിറ്റി അറിയിക്കുകയും ചെയ്തു. ബോധവൽക്കരണത്തിന്റെ ഭാഗമായാണ് 'സിറ്റി ഈസ് ബ്യൂട്ടിഫുൾ' എന്ന പേരിൽ മുൻസിപ്പാലിറ്റി ക്യാമ്പയിനും ആരംഭിക്കുന്നത്. അബുദബി പൊലീസ്, സിവിൽ ഡിഫൻസ്, അഹല്യ ആശുപത്രി, മാലിന്യ സംസ്‌കരണ കമ്പനി എന്നിവരുടെ സഹകരണത്തോടെയാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.