ദുബായ് മെട്രോക്ക് പുതിയ ബ്ലൂ ലൈൻ ട്രാക്ക് വരുന്നു; 30 കിലോമീറ്റർ നിർമാണം ഉടൻ

ദുബായ് മെട്രോക്ക് പുതിയ ബ്ലൂ ലൈൻ ട്രാക്ക് വരുന്നു; 30 കിലോമീറ്റർ നിർമാണം ഉടൻ

ദുബായ്: ദുബായ് മെട്രോയിലേക്ക് പുതിയ 30 കിലോമീറ്റർ ട്രാക്ക് കൂടി ചേർക്കുന്നതായി റിപ്പോർട്ട്. ബ്ലൂ ലൈൻ റൂട്ടയാണ് 30 കിലോമീറ്റർ കൂടി ദൂരത്തേക്ക് ദുബായ് മെട്രോ എത്തുന്നത്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) നഗരത്തിലെ പുതിയ പാതയുടെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി അടുത്തിടെ നൽകിയ ടെൻഡറിനെ അടിസ്ഥാനമാക്കിയാണ് ​ഗൾഫ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദുബായുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക, നഗര വളർച്ചയെ വേഗത്തിലാക്കാൻ ലക്ഷ്യമിടുന്ന ബ്ലൂ ലൈൻ നിലവിലുള്ള റെഡ്, ഗ്രീൻ മെട്രോ ലൈനുകൾക്കിടയിൽ ഒരു പുതിയ ലിങ്ക് നൽകും. ഇതിന് മൊത്തം 30 കിലോമീറ്റർ നീളമുണ്ട്, അതിൽ 15.5 കിലോമീറ്റർ ഭൂമിക്കടിയിലും 14.5 കിലോമീറ്റർ തൂണുകളിലും ആയിരിക്കും. ബ്ലൂ ലൈനിൽ 14 സ്റ്റേഷനുകൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഒരു ഐക്കണിക് സ്റ്റേഷൻ ഉൾപ്പെടെ ഏഴെണ്ണം ഭൂമിക്ക് പുറമേക്ക് ഉള്ളവരായിരിക്കും. ഒരു ഇന്റർചേഞ്ച് സ്റ്റേഷൻ ഉൾപ്പെടെ അഞ്ച് ഭൂഗർഭ സ്റ്റേഷനുകളും ഉണ്ടാകും. റാഷിദിയയിലെ റെഡ് ലൈനിന്റെ കിഴക്കൻ ടെർമിനലായ നിലവിലുള്ള സെന്റർപോയിന്റ് സ്റ്റേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് എലവേറ്റഡ് ട്രാൻസ്ഫർ സ്റ്റേഷനുകളും ഉണ്ടാകും. അൽ ജദ്ദാഫിലെ ഗ്രീൻ ലൈനിന്റെ തെക്കൻ ടെർമിനസായ ക്രീക്ക് സ്റ്റേഷനും ഇതിൽ ഉൾപ്പെടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.