കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; മതസ്പര്‍ദ്ധയ്ക്ക് ശ്രമിച്ചെന്ന് എഫ്ഐആര്‍

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; മതസ്പര്‍ദ്ധയ്ക്ക് ശ്രമിച്ചെന്ന് എഫ്ഐആര്‍

കൊച്ചി: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് കൊച്ചി സെന്‍ട്രല്‍ പോലീസ്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് 153, 153 എ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി സൈബര്‍ സെല്‍ എസ്.ഐ പ്രമോദ് വൈറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അനീഷ് ജോയ് ആണ് എഫ്ഐആര്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

കളമശേരി സ്ഫോടനത്തിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളെ കര്‍ശനമായി നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്ഫോടനത്തിന് പിന്നാലെ ഹമാസിനെ അടക്കം ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രതികരണമാണ് മന്ത്രി സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയത്. ചന്ദ്രശേഖറിന്റെ പരാമര്‍ശങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

നിലവില്‍ പതിനെട്ടോളം കേസുകളാണ് കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.