ലണ്ടന്‍: ഭൂമി അതിന്റെ അച്ചുതണ്ടില്‍ കറങ്ങുന്നതിന്റെ വേഗം കൂടിയതോടെ ദിവസത്തിന്റെ ദൈര്‍ഘ്യത്തിന്  24 മണിക്കൂര്‍ എന്നതില്‍ കുറവുണ്ടാകാമെന്ന്  ശാസ്ത്ര ലോകം. 
 കഴിഞ്ഞ 50 വര്‍ഷത്തിനിടെയാണ് ഭൂമി കറക്കത്തിന്റെ വേഗം കൂട്ടിയത്. 1960കള്‍ക്കു ശേഷം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒരു ദിവസം പൂര്‍ത്തിയായത്  2020  ജൂലൈ 19നാണ്. അന്ന് 24 മണിക്കൂറിലുണ്ടായ കുറവ് 1.4602 മില്ലി സെക്കന്‍ഡാണ്. നേരത്തെയുള്ള ചില കണക്കുകളില്‍ 24 മണിക്കൂറിലേറെയെടുത്ത് ദിവസം പൂര്‍ത്തിയാക്കിയ ചരിത്രവും ഭൂമിക്കുണ്ട്.
  ലോകത്തിന്റെ ഔദ്യോഗിക സമയം കൃത്യമാക്കുന്നതിന് 'ലീപ് സെക്കന്‍ഡ്' അധികമായി ചേര്‍ക്കേണ്ടതില്ലെന്ന് കഴിഞ്ഞ ഡിസംബറില്‍ ഇന്റര്‍നാഷനല്‍ എര്‍ത്ത് റൊട്ടേഷന്‍ ആന്റ് റഫറന്‍സ് സിസ്റ്റംസ് സര്‍വീസ് (ഐ.ഇ.ആര്‍.എസ്) തീരുമാനിച്ചിരുന്നു. 
ലീപ് വര്‍ഷം പോലെ സമയം കൃത്യമായി സൂക്ഷിക്കാനായി ഏര്‍പെടുത്തിയതാണ് ലീപ് സെക്കന്‍ഡും.  ആഗോള താപനം ഭൂമിയുടെ കറക്കത്തിന് വേഗം കൂട്ടിയേക്കാമെന്ന് 2015ല്‍ നടത്തിയ പഠനം സൂചന നല്‍കിയിരുന്നു.   ശാസ്ത്രജ്ഞരുടെ വിശദീകരണം പരിഗണിച്ചാല്‍ 24 മണിക്കൂറില്‍ ശരാശരി അര സെക്കന്‍ഡ് കുറവാണ് ഇപ്പോഴുള്ളത്. 
പുതിയ കണ്ടുപിടിത്തം സമയം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ശാസ്ത്ര ലോകത്ത്  പുതിയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. 1960 കള്‍ക്കു ശേഷം ഏറ്റവും വേഗമുള്ള 28 ദിനങ്ങള്‍ ഉണ്ടായത് 2020ലാണ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.