നാദാപുരം: ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് നാദാപുരം പോക്‌സോ കോടതി ശിക്ഷ വിധിച്ചു. രണ്ടാം പ്രതി ഷിബുവിന് 30 വര്‍ഷം തടവും ഒന്ന്, മൂന്ന്, നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവുമാണ് വിധിച്ചത്. മരുതോങ്കര സ്വദേശികളായ അക്ഷയ്, സായൂജ്, രാഹുല്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചവര്‍.
2021 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. 17 കാരിയെ പ്രതികള്‍ ജ്യൂസില്‍ മയക്കുമരുന്നു കൊടുത്ത് മയക്കി പീഡിപ്പിച്ചുവെന്നാണ് കേസ്. കൃത്യത്തിലെ പങ്കാളിത്തത്തെക്കുറിച്ച് പൊലീസ് സമര്‍പ്പിച്ച സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും അംഗീകരിച്ചാണ് കോടതിയുടെ വിധി.
പെണ്‍കുട്ടിയെ ഒന്നാം പ്രതി സായൂജ് പ്രണയം നടിച്ച് കുറ്റ്യാടിക്ക് സമീപമുള്ള ജാനകിക്കാടില്‍ ബൈക്കില്‍ കൊണ്ടുവരികയായിരുന്നു. ശീതള പാനീയത്തില്‍ മയക്കു മരുന്ന് ചേര്‍ത്ത് നല്‍കി മയക്കിയ ശേഷം സായൂജും മറ്റും മൂന്നു പ്രതികളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ ജാനകിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ മുമ്പും പീഡിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റ് ചെയ്ത കേസില്‍ നാദാപുരം എ.സി.പി നിഥിന്‍ രാജ് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.