തിരുവനന്തപുരം: കൊങ്കണ്‍ വഴി സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ സമയമാറ്റം ഇന്ന് നിലവില്‍ വരും. അടുത്ത വര്‍ഷം ജൂണ്‍ പകുതി വരെ പുതിയ സമയക്രമത്തിലാകും ഈ വഴി ട്രെയിനുകള്‍ സര്‍വീസ് നടത്തുക.
ഹസ്രത്ത് നിസാമുദീന്‍ തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ഞായര്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 6.16ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരത്ത് നിന്നും തിരിച്ചുള്ള രാജധാനി എക്‌സ്പ്രസ് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15ന് പുറപ്പെടും. തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി 11.35ന് ട്രെയിന്‍ ഡല്‍ഹിയിലെത്തും.
നിസാമുദീന്‍-എറണാകുളം തുരന്തോ എക്‌സ്പ്രസ് ശനിയാഴ്ചകളില്‍ ഡല്‍ഹിയില്‍ നിന്ന് രാത്രി 9.40ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ വൈകുന്നേരം 5.20ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരിച്ച് ചൊവ്വാഴ്ചകളില്‍ രാത്രി 11.25ന് എറണാകുളത്തു നിന്നും പുറപ്പെടും.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ട്രെയിന്‍ ഡല്‍ഹിയിലെത്തും. വെരാവല്‍- തിരുവനന്തപുരം വെരാവല്‍ എക്‌സ്പ്രസ് വെരാവലില്‍ നിന്നും വ്യാഴാഴ്ചകളില്‍ രാവിലെ 6.30ന് പുറപ്പെടും. ബുധനാഴ്ചകളില്‍ ഉച്ചയ്ക്ക് 3.55ന് തിരുവനന്തപുരത്ത് എത്തിച്ചേരുമെന്നും റെയില്‍വേ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.