അർജന്റീനയിൽ നിന്നുള്ള പിനോ സ്കാഫുറോ കാരിസിന്റെ പുതിയ മോഡറേറ്റർ; ഇന്ത്യയിൽ നിന്ന് സിറിൽ ജോൺ ഏക പ്രതിനിധി

അർജന്റീനയിൽ നിന്നുള്ള പിനോ സ്കാഫുറോ കാരിസിന്റെ പുതിയ മോഡറേറ്റർ; ഇന്ത്യയിൽ നിന്ന് സിറിൽ ജോൺ ഏക പ്രതിനിധി

വത്തിക്കാൻ: കാതോലിക്ക കരിസ്മാറ്റിക് നവീകരണത്തിന്റെ ആഗോള തലത്തിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന കാരിസ് ഇന്റർനാഷണൽ സർവീസ് കമ്മ്യുണിയന് 2023-27 ലേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. റോമിലെ പ്രശസ്‌തമായ പോണ്ടിഫിയോ കൊളീജിയോ ഇന്റർനാഷണൽ മരിയ മേറ്റർ എക്‌ലെസിയേയിൽ നടന്ന ചടങ്ങിലാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്.

കുടുംബങ്ങൾക്കും അത്മായർക്കും വേണ്ടിയുള്ള വത്തിക്കാനിലെ തിരുസഘം നിയോഗിച്ച അഞ്ച് അംഗ സമിതിയാണ് തിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകിയത്. തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള 74 പ്രതിനിധികൾ പങ്കെടുത്തു. ഇതിൽ 55 ദേശീയ പ്രതിനിധികളും കാരിസ് അംഗങ്ങളും പൊന്തിഫിക്കൽ അംഗീകാരമുള്ള അസോസിയേഷനുകളുടെ പ്രതിനിധികളും ഉൾപ്പെടുന്നു. വോട്ടവകാശമില്ലാത്ത 31 പ്രതിനിധികൾ ഉൾപ്പെടെ ആകെ 105 പേരാണ് ഈ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്തത്.

കർദ്ദിനാൾ റാനിയേറോ കാന്റലമെസ്സ ഒഎഫ്എം ക്യാപ്പിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന വി കുർബാനയോടെയാണ് തിരഞ്ഞെടുപ്പ് പരിപാടി ആരംഭിച്ചത്. പരിശുദ്ധാത്മാവിന്റെ മാർഗ നിർദേശം സ്വീകരിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ദൈവിക അനുഗ്രഹം തേടുകയും ചെയ്തുകൊണ്ടുള്ള വിശുദ്ധ കുർബാന സമ്മേളനത്തിന് ആത്മീയ ഉണർവേകി. അർജന്റീനയിൽ നിന്നുള്ള പിനോ സ്കാഫുറോ (ലാറ്റിനമേരിക്ക) പുതിയ കാരിസ് മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
• പിനോ സ്കാഫുറോ (അർജന്റീന) - കാരിസ് മോഡറേറ്റർ
• ആൻഡ്രസ് അരാങ്കോ (അമേരിക്ക)
• ഷെവലിയർ സിറിൽ ജോൺ (ഇന്ത്യ)
• ഫ്രെഡ് അഡ്രിയാൻ മവാണ്ട (ഉഗാണ്ട)
• ജീൻ ക്രിസ്റ്റോഫ് അനാനി സകിതി (ടോഗോ)
• ഷെയ്ൻ ബെന്നറ്റ് (ഓസ്ട്രേലിയ)
• ഫെ മന്റ്‌ഹാക് ബാറിനോ ഫിലിപ്പീൻസ് (ഫിലിപ്പീൻസ്)
• കാത്തി ബ്രെന്റോ (ഫ്രാൻസ്)
• ടോണി ലോറീസ് (ബെൽജിയം)
• ഡി ഗോംഗോറ മരിയ യൂജീനിയ (ഗ്വാട്ടിമാല)
• മോൺസിഞ്ഞോർ. മലഗ്രേക ജോസഫ് (യുഎസ്എ)
• റെയ്നോസോ സമോറ എഡ്ഡി ഹെയ്‌ലി (ഇക്വഡോർ)
• റോൾഡി കാറ്റിയ (ബ്രസീൽ)
• ബെർട്ടൂച്ചി ജോണി (യുഎസ്എ) - മന്ത്രാലയങ്ങളെ പ്രതിനിധീകരിക്കുന്നു
• ഫാ. ക്രിസ്റ്റോഫ് ബ്ലിൻ (ഫ്രാൻസ്) - വൈദികരെ പ്രതിനിധീകരിക്കുന്നു
• ബെറ്റി നമുസോക്കെ (ഉഗാണ്ട) - കമ്മ്യൂണിറ്റികളെ പ്രതിനിധീകരിക്കുന്നു
• ബ്ര. ജെയിംസ് യു (ദക്ഷിണ കൊറിയ) - കമ്മ്യൂണിറ്റികളെ പ്രതിനിധീകരിക്കുന്നു
• ഫ്രാങ്കോയിസ് പ്രോട്ടോ (ഫ്രാൻസ്) - പൊന്തിഫിക്കൽ അംഗീകാരമുള്ള അസോസിയേഷനുകളെ പ്രതിനിധീകരിക്കുന്നു
• ജോസിപ് ബിലാൻഡ്‌സിജ (ക്രൊയേഷ്യ) - യുവാക്കളെ പ്രതിനിധീകരിക്കുന്നു)

യുഎസ്എ, ഇന്ത്യ, ഉഗാണ്ട, ടോഗോ, ഓസ്‌ട്രേലിയ, ഫിലിപ്പീൻസ്, ഫ്രാൻസ്, ബെൽജിയം, ഗ്വാട്ടിമാല, ഇക്വഡോർ, ബ്രസീൽ, ദക്ഷിണ കൊറിയ, ക്രൊയേഷ്യ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ. സമാപന കുർബാനക്ക് വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ കെവിൻ ഫാരെൽ മുഖ്യകാർമികത്വം വഹിച്ചു. മിഡിൽ ഈസ്റ്റിൽ നിന്ന്. ക്ലിറ്റ്സൺ ജോസഫ് ((യു എ ഇ), ജെറിബോയ് പെരേര (സൗദി) ജീസ് യൂത്തിനെ പ്രതിനിധീകരിച്ച് മനോജ് സണ്ണി എന്നിവരും തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ പങ്കെടുത്തു.

ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധി ഷെവലിയർ സിറിൽ ജോൺ

അന്താരാഷട്ര കരിസ്മാറ്റിക്‌ ശുശ്രൂകളുടെ ചുക്കാൻ പിടിക്കുന്ന കാരിസിന്റെ ഏഷ്യയിൽ നിന്നുള്ള അംഗവും, ദീർഘനാൾ ഇന്ത്യയിലെ നവീകരണ മുന്നേറ്റങ്ങളുടെ അമരക്കാരനുമാണ് സിറിൽ ജോൺ. കേരളത്തിലെ കുറവിലങ്ങാട്, തുണ്ടത്തിൽ കുടുംബാംഗമായ സിറിൽ ജോൺ കുടുംബത്തോടൊപ്പം ഡൽഹിയിലെ ദ്വാരകയിലാണ് താമസം. ഇന്ത്യൻ പാർലമെൻറിൽ ജോയിൻ സെക്രട്ടറി, ചീഫ് പ്രോട്ടോകോൾ ഓഫീസർ എന്നീ പദവികളിൽ അഭിമാനാർഹമായ സേവനം കാഴ്ചവച്ച അദേഹം 2016 വിരമിച്ചു. ഭാര്യ എൽസമ്മ. യൂജിൻ, ജെറിൽ, മെർലിൻ, കരോളിൻ എന്നിവർ മക്കളാണ്.

സ്പർഡ് ബെ ദ സ്പിരിറ്റ്', 'കം, ലെറ്റ്‌സ് സെലിബ്രേറ്റ് ദ ഹോളി യൂക്കരിസ്റ്റ്', 'ദ കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ ഇൻ ഇന്ത്യ ആൻ അപ്രൈസൽ', 'പ്രേ ലിഫ്റ്റിംഗ് അപ് ഹോളി ഹാൻഡ്‌സ്', പ്രൊഫറ്റിക് ഇന്റർസെഷൻസ്' എന്നിവയാണ് പ്രമുഖ ഗ്രന്ഥങ്ങൾ. അദേഹത്തിന്റെ മിക്ക പുസ്തകങ്ങളും അനേകം ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. " പ്രവാചക മദ്ധ്യസ്ഥപ്രാർത്ഥന" പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പരിശീലന പരിപാടിക്ക് രൂപം നല്കുകകയും അതിന്റെ പരിശീലനത്തിനായി അനേകം രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.