കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരി സി. ചെറുപുഷ്പം അന്തരിച്ചു

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരി സി. ചെറുപുഷ്പം അന്തരിച്ചു

ചങ്ങനാശേരി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരിയും എസ്എബിഎസ് സംഘടനാംഗവുമായ സി. ചെറുപുഷ്പം (83) അന്തരിച്ചു. വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ മുന്‍ ഹെഡ്മിസ്ട്രസ് ആയിരുന്നു.

മൃതസംസ്‌കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ പത്തിന് വാഴപ്പള്ളി എസ്എച്ച് മഠം ചാപ്പലില്‍ ആരംഭിച്ച് മഠം സെമിത്തേരിയില്‍ സംസ്‌കരിക്കും. ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും.

തുരുത്തി ആലഞ്ചേരി പരേതരായ ഫിലിപ്പോസ് ഫീലിപ്പോസ്- മറിയാമ്മ ദമ്പതികളുടെ മകളാണ്. അതിരപുഴ, വാഴപ്പള്ളി, തിരുവനന്തപുരം നിര്‍മല ഭവന്‍, അമലാഭവന്‍ ചങ്ങനാശേരി, കാളകെട്ടി, മാമ്മൂട്, തായംകരി, എടത്വ, കൂതപ്പള്ളി, തുരുത്തി, ജഗദല്‍പൂര്‍, മെയിന്‍പുരി, ഒറീസ, ഊട്ടി, കിള്ളിയൂര്‍ തക്കല എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.

ചങ്ങനാശേരി അതിരൂപതാ ഫാമിലി അപ്പസ്തലേറ്റ് മുന്‍ ഡയറക്ടര്‍ റവ. ഡോ. ജോസ് ആലഞ്ചേരി, റവ.ഡോ. ഫ്രാന്‍സിസ് ആലഞ്ചേരി (എസ്ഡിബി, ബംഗ്ലാദേശ്), എ.പി.തോമസ് (ന്യൂയോര്‍ക്ക്), ഏലിയാമ്മ ജേക്കബ് പാമ്പനോലിക്കല്‍ (എറണാകുളം), ആന്‍സമ്മ മാത്യു തെക്കത്ത് (തൃക്കൊടിത്താനം), പരേതരായ ഫീലിപ്പോസ് ഫീലിപ്പോസ് (അപ്പച്ചന്‍), മേരിക്കുട്ടി ചാക്കോ ചങ്ങാട്ട് (തുരുത്തി), എ.പി.അഗസ്റ്റിന്‍ (കുഞ്ഞച്ചന്‍) എന്നിവരാണ് മറ്റ് സഹോദരങ്ങള്‍.

മൃതദേഹം നവംബര്‍ രണ്ടാം തിയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വാഴപ്പള്ളി എസ്എച്ച് മഠത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.