• Tue Mar 25 2025

വിജയം ആവര്‍ത്തിച്ച് ഹൈദരാബാദ് എഫ്‌സി

വിജയം ആവര്‍ത്തിച്ച് ഹൈദരാബാദ് എഫ്‌സി

വാസ്‌കോ: ഇന്നലെ നടന്ന ഐഎസ്എല്ലില്‍ വീണ്ടും വിജയം ആവര്‍ത്തിച്ച് ഹൈദരാബാദ് എഫ്‌സി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഇതോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ മൂന്നാമത് കയറി.

അരിടാനെ സാന്‍ടാന, ജോയല്‍ ചിയാനീസ്, ലിസ്റ്റണ്‍ കൊളാക്കോ എന്നിവരാണ് ഹൈദരാബാദിനായി ഗോള്‍ നേടിയത്. മറുഭാഗത്ത് ഫെഡറിക്കോ ഗലേഗോ, ബെഞ്ചമിന്‍ ലാംബോട്ട് എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിനു പോയിന്റ് നേടി കൊടുത്തത്.

ആദ്യ പകുതിയില്‍ നോര്‍ത്ത് ഈസ്റ്റും ഹൈദരാബാദും ഒപ്പത്തിനൊപ്പം നിന്നു. 85 ആം മിനിറ്റുവരെ സമനിലയില്‍ തുടര്‍ന്ന മത്സരത്തിന്റെ ഗതി മാറ്റിമറിച്ചത് ലിസ്റ്റണ്‍ കൊളാക്കോയാണ്.

അവസാന അഞ്ചു മിനിറ്റില്‍ കൊളാക്കോ കുറിച്ച ഇരട്ട ഗോളുകള്‍ ഹൈദരാബാദ് എഫ്‌സിക്ക് വിജയം സമ്മാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.