എന്തേ ഇതുവരെ പ്രതിപക്ഷ നേതാവില്ലാത്തത്?.. ചോദ്യമുന്നയിച്ച് കര്‍ണാടക ബിജെപി എംഎല്‍എമാര്‍; പരിഹാസവുമായി കോണ്‍ഗ്രസ്

എന്തേ ഇതുവരെ പ്രതിപക്ഷ നേതാവില്ലാത്തത്?.. ചോദ്യമുന്നയിച്ച് കര്‍ണാടക ബിജെപി എംഎല്‍എമാര്‍; പരിഹാസവുമായി കോണ്‍ഗ്രസ്

ബംഗളുരു: തിരഞ്ഞെടുപ്പ് നടന്ന് ആറ് മാസമായിട്ടും കര്‍ണാടക നിയമസഭയില്‍ പ്രതിപക്ഷ നേതാവിനെ നിയമിക്കാത്ത പാര്‍ട്ടി നടപടിയില്‍ അതൃപ്തി അറിയിച്ച് ബിജെപി എംഎല്‍എമാര്‍.

മുതിര്‍ന്ന പാര്‍ട്ടി നേതാവ് ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ബിജെപി എംഎല്‍എമാര്‍ കടുത്ത അതൃപ്തി അറിയിച്ചത്. പ്രതിപക്ഷ നേതാവിനെ ഉടന്‍ നിയമിച്ചില്ലെങ്കില്‍ ബെലഗാവിയില്‍ നടക്കുന്ന ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് അംഗങ്ങള്‍ ഭീഷണി മുഴക്കിയതായും സൂചനയുണ്ട്.

പാര്‍ട്ടി ഇതുവരെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാത്തതിനെ ചൊല്ലി കോണ്‍ഗ്രസ് നടത്തുന്ന നിരന്തരമായ പരിഹാസത്തില്‍ തങ്ങള്‍ക്ക് നാണക്കേടുണ്ടെന്ന് ബിജെപി എംഎല്‍എമാര്‍ പറഞ്ഞു.

എന്നാല്‍ ബെലഗാവിയില്‍ നടക്കുന്ന ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ നേതാവിനെ നിയമിക്കാന്‍ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് യെദ്യൂരപ്പ പറഞ്ഞു. തീരുമാനം പാര്‍ട്ടി ഹൈക്കമാന്‍ഡിന് വിട്ടുവെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മുമ്പെങ്ങും ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവില്ലാത്തതിനെക്കുറിച്ച് കോണ്‍ഗ്രസ് പരിഹസിച്ചു. 'ഇപ്പോള്‍ ഏകദേശം ആറ് മാസമായി, അവര്‍ക്ക് ഇതുവരെ നിയമ സഭയിലും ലെജിസ്ലേറ്റീവ് കൗണ്‍സിലിലും ഒരു പ്രതിപക്ഷ നേതാവിനെ നിയമിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല'- കോണ്‍ഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.

മെയ് 10 ന് നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 135 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ഭരണം തിരിച്ചു പിടിച്ചത്. ബിജെപി 66 സീറ്റുകളുമായി രണ്ടാം സ്ഥാനത്തും, ജെഡിഎസിന് 19 സീറ്റുകളുമാണ് ലഭിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.